ഇ.കെ.നായനാർ സ്മാരക റമസാൻ ഫുട്ബോൾ ടൂർണമെന്റിന്റെ ജഴ്സി പുറത്തിറക്കി

Mail This Article
അബുദാബി ∙ ശക്തി തിയറ്റേഴ്സ് അബുദാബി സംഘടിപ്പിക്കുന്ന നാലാമത് ഇ.കെ.നായനാർ സ്മാരക റമസാൻ ഫുട്ബോൾ ടൂർണമെന്റിന്റെ ജഴ്സിയും ട്രോഫിയും നടി റെനി രാജ് പുറത്തിറക്കി. ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് അസീസ് ആനക്കര, ജനറൽ സെക്രട്ടറി എ.എൽ.സിയാദ്, ടൂർണമെന്റ് കോ ഓർഡിനേറ്റർ ഷെറിൻ വിജയൻ, സ്പോർട്സ് സെക്രട്ടറി ഉബൈദ് കൊച്ചനൂർ, ചിത്ര രാജേഷ് എന്നിവർ പ്രസംഗിച്ചു.

സഷാഫി വട്ടേക്കാട്, രാജീവ് മാഹി, മുസ്തഫ മാവിലായി, ഷബിൻ പ്രേമരാജൻ, അജിൻ പോത്തേര, സൈനു, റെജിൻ മാത്യു, അഞ്‌ജലി ജസ്റ്റിൻ, സുമ വിപിൻ, സുനിൽ ഉണ്ണികൃഷ്ണൻ, വി.പി.കൃഷ്ണകുമാർ, ടി.മനോജ്, കെ.ഷെരിഫ്, നൗഷാദ് കോട്ടക്കൽ, എ.കെ.ബീരാൻ കുട്ടി, നൗഷാദ് യുസഫ്, വിനോദ് പട്ടം, ഗീത, സലീം ചിറക്കൽ, റോയ് ഐ വർഗീസ്, രാകേഷ്, സത്യൻ, ശ്രീകാന്ത്, ബിൻജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.