ജിസാന്‍ ∙ ലഹരിമരുന്നിന്റെ വൻ ശേഖരവുമായി ഇന്ത്യക്കാരനെ ജിസാനില്‍ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യിൽനിന്ന് 25 കിലോ ഖാത്ത് കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ലഹരിമരുന്ന് കടത്ത്, വിതരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് 995 എന്ന നമ്പറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളില്‍ ബന്ധപ്പെട്ടും എല്ലാവരും വിവരം നല്‍കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു. ലഹരിമരുന്ന് കടത്ത്, വിതരണക്കാരെ കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ പറഞ്ഞു.
English Summary:
Indian national has been arrested in Saudi Arabia with a large quantity of drugs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.