റിയാദ് പബ്ലിക് ട്രാൻസ്പോർട്ട്, മെട്രോ ട്രെയിൻ എന്നിവയുടെ പതിവ് സർവീസുകൾക്കു പുറമെ പ്രത്യേക സർവീസ് സമയം അധികൃതർ പ്രഖ്യാപിച്ചു. Image Credit:X/_RiyadhMetro
Mail This Article
×
ADVERTISEMENT
റിയാദ് ∙ ഈദുൽ ഫിത്ർ പ്രമാണിച്ച് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട്, മെട്രോ ട്രെയിൻ എന്നിവയുടെ പതിവ് സർവീസുകൾക്കു പുറമെ പ്രത്യേക സർവീസ് സമയം അധികൃതർ പ്രഖ്യാപിച്ചു. മാർച്ച് 29ന് രാവിലെ 10 മുതൽ പുലർച്ചെ 2 വരെയും മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ രാവിലെ 10 മുതൽ അർധരാത്രി വരെയും ഏപ്രിൽ 3 മുതൽ 4 വരെ രാവിലെ 6 മുതൽ അർധരാത്രി വരെയും മെട്രോ ട്രെയിനുകൾ സർവീസ് നടത്തും.
ഈദ് ദിനങ്ങളിൽ റിയാദ് ബസുകൾ ദിവസവും രാവിലെ 6.30 മുതൽ പുലർച്ചെ 3 വരെ സർവീസ് നടത്തും. ഓൺ-ഡിമാൻഡ് ബസുകൾ മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ രാവിലെ 9 മുതൽ അർധരാത്രി വരെയും ഏപ്രിൽ 3 മുതൽ 4 വരെ രാവിലെ 5 മുതൽ അർധരാത്രി വരെയും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
English Summary:
Riyadh Public Transport has announced extended operating hours for the Riyadh Metro and public buses during Ramadan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.