സിഡ്‌നി ഷോപ്പിങ് സെന്‍റർ ആക്രമണം; ധീരതയ്ക്കുള്ള അംഗീകാരമായി രണ്ട് വിദേശികൾക്ക് പൗരത്വം നൽകിയേക്കും
Mail This Article
സിഡ്‌നി∙ സിഡ്‌നി ഷോപ്പിങ് സെന്‍റർ ആക്രമണത്തിൽ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് പൗരത്വം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ പാകിസ്ഥാനിയായ സുരക്ഷാ ഉദ്യോഗസ്ഥന് ഓസ്‌ട്രേലിയൻ പൗരത്വം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി വ്യാഴാഴ്ച പറഞ്ഞു. തനിക്ക് പൗരത്വത്തിനുള്ള അർഹതയുള്ളതായി വിശ്വസിക്കുന്നതായി കുത്തേറ്റതിന് ശേഷം ഗാർഡ് മുഹമ്മദ് താഹ പറഞ്ഞതായി റിപ്പോർട്ടുണ്ട്. ബോണ്ടി ജങ്ഷനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് കോംപ്ലക്സിൽ കൊല്ലപ്പെട്ട ആറ് പേരിൽ ഒരാളായ പാക്കിസ്ഥാനി സുരക്ഷാ ഗാർഡ് ഫറാസ് താഹിറിനെ ആക്രമിച്ചതിന് ശേഷമാണ് അക്രമി തന്നെ ആക്രമിച്ചതെന്ന് ദ ഓസ്‌ട്രേലിയന് നൽകിയ അഭിമുഖത്തിൽ താഹ പറഞ്ഞു.
താഹയുടെ ഗ്രാജ്വേറ്റ് വീസയുടെ കാലാവധി ഒരു മാസത്തിനുള്ളിൽ അവസാനിക്കാനിരിക്കുകയാണ് പൗരത്വം നൽകുന്നതിനുള്ള നീക്കം ഓസ്ട്രേലിയ ആരംഭിച്ചിരിക്കുന്നത്. താഹ്യ്ക്ക് പുറമെ ഫ്രഞ്ച് പൗരനായ ഡാമിയൻ ഗ്വെറോട്ടിയ്ക്കും പൗരത്വം ലഭിച്ചിക്കും. ഇരുവർക്കും പൗരത്വം നൽകുന്നത് പരിഗണിക്കുമെന്ന് പ്രധാമന്ത്രി അറിയിച്ചിട്ടുണ്ട്. കുറ്റവാളിയായ ജോയൽ കൗച്ചിയെ നേരിടുന്നതിന് അസാധാരണ ധീരത ഇരുവരും പ്രകടിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയക്കാരെ സംരക്ഷിക്കാൻ തങ്ങളുടെ ജീവൻ പോലും അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഇവർ പരിശ്രമിച്ചതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗ്വെറോട്ടിന് വ്യാഴാഴ്ച സ്ഥിര താമസം ലഭിക്കുമെന്ന് അൽബാനീസ് വ്യക്തമാക്കി.