ഇത് പാവങ്ങളുടെ 'സ്പൈഡർമാൻ'; 'ഇങ്ങനെയാണ് ഞാൻ മോഷണം നടത്തിയത് ': കോടതിയിൽ നിന്ന് രക്ഷപ്പെട്ട് പ്രതി

Mail This Article
ജോഹന്നാസ്ബർഗ് ∙ കോടതിയിൽ നിന്നും സൂപ്പർഹീറോ ശൈലിയിൽ അതിവിദഗ്ധമായി രക്ഷപ്പെടുന്ന പ്രതിയുടെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ ചർച്ചയാവുന്നത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെ കോടതിയിൽ വിചാരണയ്ക്കെത്തിയ പ്രതി കെട്ടിടത്തിൽ നിന്ന് സ്പൈഡർമാനെ പോലെ മുകളിലത്തെ നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് ചാടി രക്ഷപ്പെടുന്ന വിഡിയോയാണ് വൈറലാവുന്നത്.
മോഷണ കുറ്റത്തിന് അറസ്റ്റിലായ ഒനോഷാന തണ്ടോ സാദിക്കിയാണ് അധികാരികളിൽ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ടത്. മോഷണം നടത്തിയത് എങ്ങനെയാണെന്ന് കാണിക്കുന്നതായി അഭിനയിച്ചാണ് പ്രതി രക്ഷപ്പെട്ടത്. മജിസ്‌ട്രേറ്റ് സംസാരിച്ചുകൊണ്ടിരിക്കുതിനിടെയാണ് സാദിക്കി കോടതി മുറിയിൽ നിന്നും രക്ഷപ്പെട്ടത്.
ദക്ഷിണാഫ്രിക്കൻ പ്രതിരോധ കമ്പനിയായ സബർബൻ കൺട്രോൾ സെന്ററാണ് സമൂഹമാധ്യമത്തിലൂടെ പ്രതി രക്ഷപ്പെടുന്ന വിഡിയോ പങ്കുവച്ചത്.
സംഭവത്തിൽ അധികാരികളെ വിമർശിച്ച് പലരും രംഗത്തെത്തി. കോടതിയിലും പരിസരത്തും ഒരുക്കിയിരിക്കുന്ന സുരക്ഷയെ ചോദ്യം ചെയ്താണ് വിമർശനം.