ADVERTISEMENT

വാഷിങ്ടൻ ∙ ശൈത്യകാലത്ത് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെ നേരിടാൻ ‘അപ്ഡേറ്റഡ്’ ബൂസ്റ്റർ ഡോസ് വാകീസിന് അനുമതി നൽകി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). 2020 ഡിസംബറിൽ കോവിഡ് വാക്സീൻ  പുറത്തിറക്കിയതിന് ശേഷം ഇതാദ്യമായാണ് എഫ്ഡിഎ അപ്‌ഡേറ്റ് ചെയ്ത വാക്‌സീൻ ഫോർമുലയ്ക്ക് അംഗീകാരം നൽകുന്നത്. ലേബർ ഡേ വാരാന്ത്യത്തിന് ശേഷം ഫാർമസികൾ പുതിയ ബൂസ്റ്റർ ഡോസുകൾ നൽകുമെന്നാണ് പ്രതീക്ഷ. 

ഹെൽത്ത് ആൻഡ് ഹ്യൂമന്‍ സർവീസ് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം, വാക്സീൻ നിർമാതാക്കളായ ഫൈസറിന്റെയും മോഡേണയുടെയും 171 ദശലക്ഷം പുതുക്കിയ ഷോട്ടുകൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ്. ഫൈസറിന്റെ പുതിയ ബൂസ്റ്റർ ഡോസ് 12 വയസ്സും അതിന് മുകളിലും പ്രായമുള്ളവർക്കാണ്. മോഡേണയുടെ പുതിയ ബൂസ്റ്റർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും. 

അർഹരായ പ്രായ വിഭാഗങ്ങൾക്ക് അവരുടെ ആദ്യ വാക്സീൻ കുത്തിവയ്പ്പ് പൂർത്തിയാക്കി രണ്ടു മാസത്തിന് ശേഷം ബൂസ്റ്ററുകൾ സ്വീകരിക്കാം അല്ലെങ്കിൽ പഴയ ഷോട്ടുകളുള്ള ഏറ്റവും പുതിയ ബൂസ്റ്ററുകൾ ലഭിക്കും. അപ്‌ഡേറ്റ് ചെയ്ത ബൂസ്റ്റർ ഷോട്ടുകൾക്കു അംഗീകാരം ലഭിച്ചതിനാൽ 12 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കുള്ള ബൂസ്റ്റർ ഡോസുകളായി യുഎസ് ഇനി യഥാർഥ വാക്സിനുകൾ ഉപയോഗിക്കില്ലെന്ന് എഫ്ഡിഎ വ്യക്തമാക്കി.

English Summary : FDA approves updated COVID booster shots that target Omicron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com