ADVERTISEMENT

ഫ്‌ളോറിഡ∙ ഫ്‌ളോറിഡയിൽ അടച്ചിട്ട കാറിനുള്ളിൽ അഞ്ച് മണിക്കൂറോളം അകപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അനാസ്ഥയ്ക്ക് കെയർ ടേക്കറായ ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

 

toddler-dies-after-being-left-in-car-for-more-than-five-hours
അറസ്റ്റിലായ കെയർ ടേക്കർ ജുവൽ

സംഭവത്തെക്കുറിച്ച് പൊലീസ് വിവരിക്കുന്നത് ഇങ്ങനെ – മറ്റ് രണ്ട് കുട്ടികൾക്കൊപ്പം കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു കെയർടേക്കറായ ജുവൽ. വീടെത്തിയപ്പോൾ കുഞ്ഞ് ഉറക്കമായിരുന്നതിനാൽ മറ്റ് കുട്ടികളുമായി അവർ അകത്തേക്ക് പോയി. കുഞ്ഞ് വണ്ടിക്കുള്ളിലുള്ളത് ജുവൽ മറന്നു. അഞ്ച് മണിക്കൂറിന് ശേഷം മടങ്ങിയെത്തുമ്പോഴാണ് അബോധാവസ്ഥയിൽ കുഞ്ഞിനെ കാണുന്നത്. പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരികരിക്കുകയായിരുന്നു. 

 

കാറില്‍ കുഞ്ഞുങ്ങളെ ഇരുത്തിയ ശേഷം പുറത്ത് പോകുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്കാണ് വഴി വെയ്ക്കുന്നതെന്ന് അധികൃതര്‍. അമേരിക്കയില്‍ സമാന രീതിയില്‍ ഈ വർഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 14-ാമത്തെ മരണമാണിതെന്ന് 'കിഡ്‌സ് ആൻഡ് കാർ സേഫ്റ്റി' എന്ന സംഘടന പറയുന്നു. ഫ്ലോറിഡയിൽ മാത്രം ഇത് ആറാമത്തെ മരണമാണ്. ചൂടുള്ള കാലാവസ്ഥ ആയതിനാൽ കാറിനുള്ളിലെ താപനില വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ 133 ഡിഗ്രി വരെ ഇപ്പോൾ ഉയരുന്നുണ്ട്. പുറത്ത് പോകുമ്പോൾ ഉറപ്പായും കുട്ടികളോ വളർത്തുമൃഗങ്ങളോ വണ്ടിക്കുള്ളിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ പറയുന്നു.

Content Summary: Toddler Dies after being left in car for more than 5 Hours.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com