കോടിയാട്ട് കിണറ്റുകാലായില്‍ മേഴ്സി സാമുവേലിന്റെ സംസ്കാരം 28 ന്

Mail This Article
പന്തളം/ ഫിലഡൽഫിയ ∙ പൂഴിക്കാട് പുരയ്‌ക്കല്‍ മേഴ്‌സി വില്ലയില്‍ (കുറ്റൂര്‍ കോടിയാട്ട് കിണറ്റുകാലായില്‍) പരേതനായ പി.എന്‍. സാമുവേലിന്റെ ഭാര്യ മേഴ്സി സാമുവേലിന്റെ (80) സംസ്കാര ശുശ്രൂഷ 28ന് രാവിലെ 10ന് പന്തളം കുരമ്പാല ഏദൻ ഗാർഡൻ കൺവൻഷൻ സെന്ററിൽ ആരംഭിക്കുന്നതും തുടർന്ന് പന്തളം മാന്തുക ബഥേൽ ഐപിസി സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. മാവേലിക്കര മാമ്മൂട്ടില്‍ കുടുംബാംഗവും, പരേതനായ പാസ്റ്റര്‍ പി.റ്റി ചാക്കോയുടെ (വെട്ടിയാറ്റ് ചാക്കോച്ചന്റെ) മൂത്ത മകളുമാണ് പരേത. മക്കള്‍: നൈനാന്‍ കോടിയാട്ട് (യു.എസ്.എ), ജേക്കബ് കോടിയാട്ട് (കാനഡ). മരുമക്കള്‍: ജെസ്സി (യു.എസ്.എ) ജോളി (കാനഡ).