ഭാര്യയുമായി ചേർന്ന് അശ്ലീല വിഡിയോകളിൽ അഭിനയിച്ചു; വിസ്കോൺസിൻ യൂണിവേഴ്സിറ്റി ചാൻസലറിനെ പുറത്താക്കി
Mail This Article
ന്യൂയോർക്ക്∙ വിസ്കോൺസിൻ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ജോ ഗോവിനെ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് റീജന്‍റസ് സർവകലാശാലയിൽ നിന്നും പുറത്താക്കി. ദീർഘകാലമായി ചാൻസലറായി പ്രവർത്തിക്കുന്ന ഡോ. ജോ ഓൺലൈനിൽ ഭാര്യ കാർമെൻ വിൽസണുമായി ചേർന്ന് അശ്ലീല വിഡിയോകൾ നിർമിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കാൻ ബോർഡ് ഓഫ് റീജന്‍റസ് തീരുമാനിച്ചത്. 63 കാരനായ ഡോ. ജോ ഗോവിന്‍റെ നടപടി വിസ്കോൺസിൻ യൂണിവേഴ്സിറ്റിക്ക് ദുഷ്പേരിന് കാരണമായി. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത പെരുമാറ്റമാണെന്നും യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് റീജന്‍റസ് വ്യക്തമാക്കി.
സമൂഹ മാധ്യമത്തിൽ ദമ്പതികൾക്ക് അക്കൗണ്ട് ഉണ്ട്. ഇതിലൂടെ ഇവരുടെ അശ്ലീല വിഡിയോ ലഭിക്കുന്ന സെറ്റുകളുടെ ലിങ്കുകൾ പങ്കുവയ്ക്കാറുണ്ട്. 2018-ൽ പങ്കുവച്ച ഒരു വിഡിയോയിൽ, പോൺ താരമായ നീന ഹാർട്ട്‌ലി 'അശ്ലീലത ഇഷ്ടപ്പെടുന്നത് കുഴപ്പമില്ലെന്ന്' വിദ്യാർഥികളെ ബോധ്യപ്പെടുന്നതിനുള്ള 90 മിനിറ്റ് പ്രസംഗത്തിന് ഡോ. ജോ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും 5000 ഡോളർ പ്രതിഫലം തനിക്ക് നൽകിയതായി വെളിപ്പെടുത്തിയിരുന്നു.
അസോസിയേറ്റ് പ്രസ് നടത്തിയ ഫോൺ അഭിമുഖത്തിൽ, താൻ സർവകലാശാലയെക്കുറിച്ച് ഒരു വിഡിയോയിലും പരാമർശിച്ചിട്ടില്ല. തന്നെ പുറത്താക്കിയ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണ്. ഞങ്ങൾ പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ വ്യക്തികൾക്ക് വേണ്ടിയുള്ള വിഡിയോകളാണ് നിർമിക്കുന്നതെന്നും ഡോ. ജോ പറഞ്ഞു.