ADVERTISEMENT

ന്യൂയോർക്ക്∙ ശാസ്ത്രലേഖകനും കവിയും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത അമേരിക്ക (ലാന)യുടെ പ്രഥമ പ്രസിഡന്‍റുമായ ഡോ. എം എസ് ടി നമ്പൂതിരിയുടെ നിര്യാണത്തിൽ ലാന ഭരണസമിതി അനുശോചനം രേഖപ്പെടുത്തി. ലാനയുടെ സ്ഥാപകപ്രസിഡന്‍റായ എം എസ് ടി ലാനയെ ഇന്നത്തെ നിലയിലേക്ക് വളർത്തുന്നതിൽ അനിതസാധാരണമായ പങ്കാണ്‌ വഹിച്ചിട്ടുള്ളത്. അമേരിക്കൻ പ്രവാസി സാഹിത്യത്തിന്‍റെ കേരളത്തിലെ പതാകവാഹകരിൽ ഒരാളായിരുന്നു ഡോ. എം എസ് ടി.

അമേരിക്കയിൽ  മലയാള സാഹിത്യം ഊട്ടിയുറപ്പിച്ചവരുടെ മുൻനിരയിലാണ് ഡോ. എം.എസ്.ടി. നമ്പൂതിരിയുടെ സ്‌ഥാനം. 57 വർഷം മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ ഡോ. എം.എസ്.ടി.നമ്പൂതിരി മലയാളത്തിലെ പ്രവാസി സാഹിത്യത്തിനും മലയാള ഭാഷയ്ക്കും നൽകിയ സംഭാവനകൾ നിരവധിയാണ്.  കവിതയും ശാസ്ത്രലേഖങ്ങളും എഴുതുന്ന ഡോ. എം.എസ്.ടി. നമ്പൂതിരി അമേരിക്കയിലെ പല  ഭാഷാ സംഘടനകൾക്കും സാംസ്കാരിക സംഘടനകൾക്കും  മാർഗനിർദേശിയും ഉപദേശകനുമായിരുന്നു. ടെക്സസ് സർവകലാശാലയിലെ ഗണിത - കംപ്യൂട്ടർ വിഭാഗത്തിന്‍റെ മേധാവിയായിരുന്നു. 

കാലടി ശ്രീശങ്കര കോളജ്, ഫറൂഖ് കോളജ്, വിസ്‌കോൻസെൻ സർവകലാശാല, ഇല്ലിനോയ് സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എൻ.വി.കൃഷ്ണവാരിയരുടെയും വിഷ്ണുനാരായണൻനമ്പൂതിരിയുടെയും ഉറ്റ സുഹൃത്തായിരുന്നു. “പ്രവാസിയുടെ തേങ്ങൽ” എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary:

The Governing Body of Lana condoled the death of MST Namboothiri.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com