ഫസലിന് മീഡിയ എക്സലൻസ് അവാർഡ് സമ്മാനിച്ചു

Mail This Article
കൊച്ചി∙ ഫസൽ (എ ആർ എം ന്യൂസ് ദുബായ്) മീഡിയ എക്സലൻസ് അവാർഡ് 2025 ബെസ്റ്റ് റേഡിയോ ജേണലിസ്റ്റ് പുരസ്‌കാരത്തിന് അർഹനായി. കൊച്ചി ഗോകുലം കൺവൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ പ്രഫ. കെ.വി തോമസ് ഫലകവും പ്രശസ്തിപത്രവും ജിജു കുളങ്ങര ചെക്കും നൽകി ആദരിച്ചു.
ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്രത്തിലെ സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധിയായ പ്രഫ. കെ.വി. തോമസ്, ഹൈബി ഈഡൻ എം പി, എംഎൽഎമാരായ മോൻസ് ജോസഫ്, അൻവർ സാദത്ത്, റോജി എം ജോൺ, മാണി സി കാപ്പൻ, ടി ജെ വിനോദ്, കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, സാജ് എർത്ത് റിസോർട് ഉടമകൾ സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി, ഫോമാ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്‍റ് ബാബു സ്റ്റീഫൻ, ദിലീപ് വെര്ഗീസ് , അനിയൻ ജോർജ് കൂടാതെ ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്‍റ് രാജു പള്ളത് , വൈസ് പ്രസിഡന്‍റ് അനിൽകുമാർ ആറന്മുള, ജോയിന്‍റ് സെക്രട്ടറി ആശ മാത്യു, ജോയിന്‍റ് ട്രഷറർ റോയ് മുളകുന്നം എന്നിവരും അഡ്വൈസറി ബോർഡ് അംഗങ്ങളും പങ്കെടുത്തു.