ഗോൾഡ് കാർഡ് വഴി ഇന്ത്യൻ വിദ്യാർഥികൾക്ക് തൊഴിലവസരം: ട്രംപ്

Mail This Article
വാഷിങ്ടൻ ∙ യുഎസിലെ പുതിയ ഗോൾഡ് കാർഡ് വീസ രീതി ഉന്നത സർവകലാശാലകളിൽനിന്നു പഠിച്ചിറങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്കു തൊഴിലവസരം സൃഷ്ടിക്കാനുതകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 50 ലക്ഷം ഡോളർ നൽകി സ്ഥിരതാമസാനുമതിയും പൗരത്വവും സ്വന്തമാക്കാവുന്ന ഗോൾഡ് കാർഡ് വീസ യുഎസ് കമ്പനികൾ വാങ്ങി ഏറ്റവും മികച്ച ഇന്ത്യൻ വിദ്യാർഥികളെ ജോലിക്കെടുക്കാമെന്നാണ് ട്രംപ് സൂചിപ്പിച്ചത്.
ട്രംപ് പറഞ്ഞതിങ്ങനെ: ‘രാജ്യാന്തര വിദ്യാർഥികളെ, വിശേഷിച്ചും ഇന്ത്യയിൽനിന്നുള്ളവരെ, ജോലിക്കെടുക്കാൻ ഏറെ തടസ്സങ്ങളുണ്ട്. ഹാർവഡിലും വാർട്ടൻ സ്കൂൾ ഓഫ് ഫിനാൻസിലും പഠിക്കുന്ന മികച്ച വിദ്യാർഥികൾക്ക് ജോലിവാഗ്ദാനങ്ങൾ ലഭിച്ചാലും അവർക്ക് യുഎസിൽ കൂടുതൽ തങ്ങാനാകില്ലെന്ന കാരണത്താൽ അവസരം നഷ്ടപ്പെടുന്നു. പുതിയ പദ്ധതിയനുസരിച്ച് യുഎസ് കമ്പനികൾക്ക് ഗോൾഡ് കാർഡ് വാങ്ങി ഇത്തരം റിക്രൂട്മെന്റ് നടത്താനാകും’ വിശദവിവരങ്ങൾ വരുംദിവസങ്ങളിലായി പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.