ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അര്‍ബുദകാരണമാകുന്ന പല വിധത്തിലുള്ള വസ്‌തുക്കളെ പറ്റി നാം വായിച്ചിട്ടുണ്ടാകും. എന്നാല്‍ അക്കൂട്ടത്തിലെങ്ങും ഒരു സാരി കണ്ടിട്ടുണ്ടാകില്ല. ഇന്ത്യന്‍ പരമ്പരാഗത വസ്‌ത്ര സങ്കല്‍പത്തിന്റെ നെടുംതൂണായി നാം പ്രതിഷ്‌ഠിച്ചിരിക്കുന്ന സാരി ഒരു അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യവിദഗ്‌ധര്‍ പറയുന്നു. പക്ഷേ, സാരി അല്ല അതിന്‌ താഴെ മുറുക്കിക്കെട്ടുന്ന പാവാടയാണ്‌ ഇവിടെ വില്ലനാകുന്നതെന്ന്‌ മാത്രം. 

1945കളില്‍ ധോത്തി അഥവാ മുണ്ട്‌ അര്‍ബുദത്തോട്‌ ചേര്‍ത്ത്‌ തന്നെ പറയപ്പെട്ട്‌ തുടങ്ങിയ വാക്കാണ്‌ സാരി അര്‍ബുദം. അരക്കെട്ടില്‍ വളരെ മുറുക്കി മുണ്ടും അടിപ്പാവാടയുമെല്ലാം ഉടുക്കുന്നതിന്റെ ഫലമായി വരുന്ന സ്‌ക്വാമസ്‌ സെല്‍ കാര്‍സിനോമ എന്ന ചര്‍മ്മാര്‍ബുദമാണ്‌ ഇത്‌. സാരി ഉടുക്കുമ്പോള്‍ അടിയില്‍ പാവാട ഇടാതെ പറ്റില്ല. നിരന്തരമായി പാവാടയോ മുണ്ടോ ജീന്‍സോ ഒക്കെ മുറുക്കി അരയില്‍ ചുറ്റുമ്പോള്‍ അത് ഉരഞ്ഞ്‌ ചര്‍മ്മത്തില്‍ ചൊറിച്ചിലും കുരുക്കളുമൊക്കെ ഉണ്ടാകാം. ഈ ചൊറിച്ചിലാണ്‌ അരക്കെട്ടിലെ ചര്‍മ്മാര്‍ബുദമായി മാറുന്നത്‌. 

1550031113
Representative image. Photo Credit:Kleber Cordeiro/istockphoto.com

നിരന്തരമായി അരക്കെട്ട്‌ തുണിയില്‍ ഉരയുമ്പോള്‍ ചര്‍മ്മത്തില്‍ നിറം വ്യത്യാസവും ചെതുമ്പലുമൊക്കെയുണ്ടാകാം. ഇതിനൊപ്പം ചൂടും ഈര്‍പ്പവും പൊടിയും വിയര്‍പ്പുമെല്ലാം കൂടിയാകുമ്പോള്‍ ഇത്‌ ചര്‍മ്മപ്രശ്‌നം അധികരിപ്പിക്കും. അരക്കെട്ടിലുണ്ടാകുന്ന ചുവന്ന പാടുകള്‍, കുരുക്കള്‍, മുഴകള്‍ എന്നിവയെല്ലാമാണ്‌ സ്‌ക്വാമസ്‌ സെല്‍ കാര്‍സിനോമയുടെ ലക്ഷണങ്ങള്‍. 

കൂടുതല്‍ അയവുള്ളതും കാറ്റ്‌ കയറി ഇറങ്ങുന്നതുമായ തുണി അരയില്‍ ചുറ്റുന്നതും അരക്കെട്ടിന്റെ ശുചിത്വം നിലനിര്‍ത്തുന്നതും അര്‍ബുദസാധ്യത കുറയ്‌ക്കും. കുരുക്കളും പൊട്ടലുമൊക്കെ വരുന്നവര്‍ ദീര്‍ഘകാലത്തേക്ക്‌ സാരി പോലുള്ള വസ്‌ത്രങ്ങള്‍ ഇടാതിരിക്കാനും ശ്രദ്ധിക്കണം. അരക്കെട്ടിന്‌ മുറുക്കമുണ്ടാക്കാതെ ബെല്‍റ്റ്‌ അയച്ച്‌ കെട്ടുന്നതും രാത്രിയില്‍ മോയിസ്‌ച്യുറൈസിങ്‌ ക്രീം തേയ്‌ക്കുന്നതും നല്ലതാണ്‌. 

കാൻസറിനെ തോൽപ്പിച്ച കൊച്ചുമിടുക്കി: വിഡിയോ

English Summary:

Know about Saree Cancer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com