ADVERTISEMENT

മലപ്പുറം മഞ്ചേരിയിലാണ് അരുണിന്റേയും കുടുംബത്തിന്റെയും പുതിയവീട്. തിരക്കിട്ട ജീവിതത്തിൽ ഒരു ഉല്ലാസത്തിനായി മറ്റെങ്ങും പോകേണ്ടിവരരുത്. വീടിനുള്ളിൽ തന്നെ അതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാകണം. ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതിനോട് പൂർണമായും നീതിപുലർത്തിയാണ് ഡിസൈനർ അസർ ജുമാൻ വീട് രൂപകൽപന ചെയ്തത്.

happy-home-manjeri

ബോക്സ് ടൈപ്പ് കന്റെംപ്രറി ഡിസൈനിലാണ് എലിവേഷൻ. ഇതിൽ കൗതുകം നിറയ്ക്കുന്നത് കർവിലീനിയർ ശൈലിയിൽ ഒരുക്കിയ റൂഫാണ്. വൈറ്റ്+ ഗ്രേ കളർതീമിലാണ് എലിവേഷൻ. ചുറ്റുമതിലിലും ഇതേ പാറ്റേൺ തുടരുന്നതുകാണാം. മുറ്റവും ഡ്രൈവ് വേയും കൂടാതെ പോർച്ചിലും നാച്ചുറൽ സ്റ്റോൺ+ ഗ്രാസ് കോംബിനേഷൻ തുടരുന്നു.

happy-home-manjeri-night

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, സ്വിമ്മിങ് പൂൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ഹോം തിയറ്റർ, ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 5300 ചതുരശ്രയടിയാണ് വിസ്തീർണം.

happy-home-manjeri-living

വശത്തുകൂടെയാണ് പ്രധാന ഗെയ്റ്റ്. കൂടാതെ വീടിന്റെ നേരെമുന്നിലൂടെ പ്രവേശിക്കാൻ വിക്കറ്റ് ഗെയ്റ്റുമുണ്ട്. അതിനാൽ രണ്ടുവശത്തുനിന്നും വ്യത്യസ്ത രൂപഭംഗി വീടിനുലഭിക്കുന്നു.

വാതിൽ തുറന്ന് കയറുമ്പോൾ വശത്തായി സ്വകാര്യതയോടെ ഗസ്റ്റ് ലിവിങ് ക്രമീകരിച്ചു. വുഡൻ ഫ്ളോറിങ്ങും വോൾപേപ്പറും ഇവിടം അലങ്കരിക്കുന്നു. ഇവിടെനിന്നും ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാം. ഓപ്പൺ തീമിൽ പരസ്പരം വിനിമയം ചെയ്യുന്നു ഡൈനിങ് ഹാളിലെ ഇടങ്ങൾ. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചർ പകുതി കസ്റ്റമൈസ്‌ഡും പകുതി റെഡിമെയ്ഡുമാണ്.

happy-home-manjeri-dine

ഡൈനിങ്ങിനോട് ചേർന്നാണ് സ്‌റ്റെയർ. ഡെഡ് സ്‌പേസ് ഒഴിവാക്കിയുള്ള മിനിമൽ ഡിസൈനാണ്. മെറ്റൽ ഫ്രയ്മിൽ ഫ്രയിമിൽ വുഡ്+ ഗ്ലാസ് പൊതിഞ്ഞു. സ്‌റ്റെയറിന്റെ താഴെ സിന്തറ്റിക്ക് ടർഫ് വിരിച്ച് സീറ്റിങ്ങുമൊരുക്കി. ഇതിനോട് ചേർന്നാണ് ഓപ്പൺ കിച്ചന്റെ പാൻട്രി കൗണ്ടർ. ഇവിടെ ഹൈചെയറുകൾ ക്രമീകരിച്ചു.

സ്വിമ്മിങ് പൂളാണ് വീടിനുള്ളിലെ ഹൈലൈറ്റ്. ഒരേസമയം വീടിനുപുറത്തും അകത്തുമായി വരുംവിധമാണ് ഇതിന്റെ വിന്യാസം. പരമാവധി സ്വകാര്യതയോടെ ഉല്ലസിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു.  

happy-home-manjeri-pool

ഫാമിലി ലിവിങ്ങിൽനിന്ന് ഇവിടേക്ക് സ്ലൈഡിങ് ഗ്ലാസ് ഡോറും ഡൈനിങ്ങിൽനിന്ന് ഫോൾഡിങ് ഗ്ലാസ് ഡോറുമുണ്ട്. ഈ ഡോറുകൾ അടച്ചിട്ട് കർട്ടനിട്ടാൽ സ്വകാര്യതയും ലഭിക്കും.

happy-home-manjeri-pool-view

സീലിങ്ങിൽ മെറ്റൽ ട്യൂബുകൾ നൽകി ക്രീപ്പറുകൾ പടർത്തിയതും വ്യത്യസ്തതയാണ്. ഇത് മുഴുവൻ പടർന്നുകഴിയുമ്പോൾ ഇടങ്ങൾ ഹരിതാഭമാകും. മുകളിലെ ബാൽക്കണിയിൽനിന്നും പൂളിന്റെ ഓവർവ്യൂ ലഭിക്കും. 

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുണ്ട്.

happy-home-manjeri-pantry

ഒരു റിസോർട്ട് ഫീലിങ് ലഭിക്കുംവിധമാണ് കിടപ്പുമുറികൾ. ഫോൾസ് സീലിങ്+ എൽഇഡി ലൈറ്റ്‌സ്, വുഡൻ പാനലിങ് എന്നിവ മുറികൾ പ്രൗഢമാക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, ടിവി യൂണിറ്റ്, സിറ്റിങ് സ്‌പേസ് എന്നിവയെല്ലാം മുറികളിൽ ഒരുക്കി.

happy-home-manjeri-bed

രാത്രിയിൽ ലൈറ്റുകൾ കൂടി കൺതുറക്കുന്നതോടെ വീടിന്റെ മനോഹാരിത വീണ്ടും വർധിക്കുന്നു.

 

happy-home-manjeri-gf

Project facts

happy-home-manjeri-ff

Location- Manjeri, Malappuram

Plot- 20 cent

Area- 5300 Sq.ft

Owner- Arun Kumar

Design- Asar Juman

AJ Designs

Mob- 9633945975

Contractor- Bedco Infrastructures

Y.C- 2022

English Summary- Luxury House with Fun Interiors; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com