ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പാനമ കനാലുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾ അടുത്തകാലത്ത് വലിയ തരംഗമായിരുന്നു. പാനമയെ കീറിമുറിച്ചുകൊണ്ട് ശാന്ത സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന പാനമ കനാൽ പിടിച്ചടക്കുമെന്നു ട്രംപ് പറഞ്ഞിരുന്നു.16 വർഷം മുൻപ് യുഎസിലെ മയാമിയിൽ പാനമയെന്നൊരു പെൺപരുന്ത് ജനിച്ചിരുന്നു. ഹാർപ്പി ഈഗിൾ വിഭാഗത്തിലുള്ള പരുന്ത്. ഈ പരുന്തിനെ പിന്നീട് യുഎസ് പാനമയ്ക്കു കൈമാറി. ലോണായി നൽകുന്നെന്നാണു യുഎസ് ഭാഷ്യം, അനിശ്ചിതകാലത്തേക്ക്.

ഇന്ന് പാനമയിലെ സമ്മിറ്റ് മുനിസിപ്പൽ പാർക്കിലാണു പാനമ ജീവിക്കുന്നത്. കഴിഞ്ഞദിവസം പാനമ അധികൃതർ ഈ പക്ഷിയുടെ കൂടും പരിസരങ്ങളുമൊക്കെ മോടി പിടിപ്പിച്ചു, കൂടുതൽ സുരക്ഷിതത്വമുള്ളതാക്കി. ഇതെല്ലാം എന്തുകൊണ്ടാണെന്നോ? വളരെയേറെ സംരക്ഷിക്കപ്പെടുന്ന പരുന്തുവംശമാണ് ഹാർപ്പി. ആമസോണിനൊപ്പം നശിക്കാനൊരുങ്ങി നിൽക്കുന്ന അനേകം ജീവികളും പക്ഷിമൃഗാദികളുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയരാണ് ഹാർപ്പി പരുന്തുകൾ. ആമസോണിലെ നശീകരണം തുടർന്നാൽ പ്രത്യേകതകളേറെയുള്ള ഈ പക്ഷിവംശം ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരാകും.

ആമസോണിൽ ആവാസ വ്യവസ്ഥ ഉറപ്പിച്ചിരിക്കുന്ന ഹാർപ്പി പരുന്തുകൾ ആകാശത്തെ പ്രധാന വേട്ടക്കാരാണ്. കുരങ്ങുകൾ മുതൽ ചെറിയ ജീവികളെ വരെ ഇവ ഇരയാക്കാറുണ്ട്. എന്നാൽ ആമസോണിലെ വനനശീകരണം മൂലം ഇവയുടെ ഇരമൃഗങ്ങളുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇത് ഹാർപ്പി പരുന്തുകൾ വലിയ തോതിൽ കൊല്ലപ്പെടുന്നതിനു വഴിയൊരുക്കുന്നുണ്ടെന്ന് സെന്റർ ഫോർ ബയോഡൈവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പു തരുന്നു.

ലോകത്തിൽ പരുന്തുകളിൽ ഏറ്റവും വലുപ്പമേറിയ വിഭാഗങ്ങൾ ഉൾപ്പെടുന്ന പക്ഷിവംശമാണു ഹാർപ്പി. റോയൽ ഹോക്ക് എന്നും ഇവ അറിയപ്പെടുന്നു. ശരീരഭാരം 10 കിലോയോളം വരും. മറ്റുള്ള പക്ഷികളെ അപേക്ഷിച്ച് ശരീരപ്രവർത്തനങ്ങളുടെ അളവ് വളരെക്കൂടുതലായതിനാൽ ഇവയ്ക്ക് ശരിയായ രീതിയിലും അളവിലും ഭക്ഷണം അത്യന്താപേക്ഷിതമാണ്. ഇരകളുടെ ലഭ്യതയിൽ ഇടിവുണ്ടാകുന്ന പക്ഷം ഇവ വലിയ രീതിയിൽ ചത്തൊടുങ്ങാറുണ്ട്. ഇതാണ് ഇപ്പോൾ ആമസോണിലെ വനനശീകരണം മൂലം സംഭവിക്കുന്നത്. ഹാർപ്പി പരുന്തുകളുടെ ജനസംഖ്യയിൽ പകുതിയോളം ഇങ്ങനെ ചത്തൊടുങ്ങിക്കഴിഞ്ഞു. ബാക്കിയുള്ളവ സ്വന്തം ജീവൻ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. മധ്യ അമേരിക്ക മുതൽ വടക്കൻ അർജന്റീന വരെയുള്ള മഴക്കാടുകളിൽ ഒരുകാലത്ത് ഇവ സുലഭമായിരുന്നു. എന്നാൽ ഇന്ന് ഈ മേഖലയിലെ പല സ്ഥലങ്ങളിലും ഇവയെ കാണാനില്ല.

അരനൂറ്റാണ്ടിനിടെ ആമസോൺ മഴക്കാടുകളുടെ അൻപതു ശതമാനത്തിലധികം നശീകരിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ഇതിനൊപ്പം ആമസോണിൽ വലിയ പ്രശ്‌നമാകുന്ന അനധികൃത വേട്ട കൂടിയാകുമ്പോൾ ഇര കിട്ടാതെ ഹാർപ്പികൾ വലയുകയാണ്. മറ്റു പരുന്തുകളെയും പ്രാപ്പിടിയൻമാരെയുമൊക്കെ പോലെ ഹാർപ്പികൾ ജന്മനാ വേട്ടയ്ക്കുള്ള സിദ്ധി നേടുന്നില്ല. വളർന്നു വരുമ്പോൾ പരിശീലനത്തിലൂടെയാണ് ഇവ ആ നൈപുണ്യം ആർജിക്കുന്നത്. അതുവരെ ഇവ ഭക്ഷണത്തിനായി അച്ഛനമ്മമാരെയാണ് ആശ്രയിക്കുന്നത്. ഇരകിട്ടാതെയാകുമ്പോൾ ആദ്യം നശിക്കുന്നത് പരുന്തിൻകുഞ്ഞുങ്ങളുടെ ജനസംഖ്യയാണ്. ഇതു പ്രശ്‌നത്തിന്റെ വ്യാപ്തി കൂട്ടുന്ന സംഗതിയാണ്.

ഹാർപ്പി പരുന്തുകൾ ഒറ്റയ്ക്കല്ല. ആമസോണിനെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിനു ജീവിവർഗങ്ങളും വംശനാശത്തിന്റെ വക്കിലാണ്. ഇവയെ സംരക്ഷിക്കാൻ ബ്രസീൽ ഉൾപ്പെടെ തെക്കൻ അമേരിക്കയിലെ രാജ്യങ്ങൾ ഊർജിത പദ്ധതികൾ നടപ്പാക്കണമെന്നാണു ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി വാദികളുടെയും ആവശ്യം.

English Summary:

Harpy Eagles on the Brink: Amazon Deforestation and a Presidential Controversy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com