ലൂസിഫറിലെ അപകടം പിടിച്ച രംഗം; മേക്കിങ് വിഡിയോ

Mail This Article
സൂപ്പർഹിറ്റ് ചിത്രം ‘ലൂസിഫറി’ലെ ഏറ്റവും അപകടം പിടിച്ച രംഗങ്ങളിലൊന്നായ സ്ഫോടന സീനിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമയിൽ ഏറ്റവും ചെലവേറിയതും അപകടമേറിയതുമായ രംഗമായിരുന്നു കണ്ടെയ്നർ ലോറികൾ സ്ഫോടനത്തിൽ തകരുന്നത്. സ്റ്റണ്ട് ഡയറക്ടർ സിൽവയുടെയും പൃഥ്വിരാജിന്റെയും നേതൃത്വത്തിലാണ് ഈ രംഗം ഷൂട്ട് ചെയ്തത്.
സാധാരണയായി ഇത്തരം സ്ഫോടനരംഗങ്ങൾ ഗ്രാഫിക്സിലൂടെ ചെയ്യുകയാണ് മലയാളസിനിമയിൽ പതിവ്. എന്നാൽ ഇതെല്ലാം യഥാർഥത്തിൽ ചിത്രീകരിക്കണമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യത്തിൽ പിന്തുണ നൽകിയതെന്ന് പൃഥ്വി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.