ADVERTISEMENT

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് അമ്പിളി. സൗബിന്‍ ഷാഹിറിന്റെ ഡാന്‍സും പാട്ടും തരംഗമായി മാറിയതിന് പിന്നാലെയായായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. ലുലു മാളില്‍ നടന്ന ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം, ദിലീഷ് പോത്തന്‍, നസ്രിയ നസീം, തന്‍വി റാം, ഗ്രേസ് ആന്റണി, ജാണ്‍ പോള്‍ ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.

സൗബിന്റെയും നസ്രിയയുടെയും കിടിലൻ ജാക്സൺ ഡാൻസ്

 

സൗബിന്റെ മകനോടൊപ്പം പാട്ടുപാടി നസ്രിയ

നസ്രിയയ്‌ക്കൊപ്പം ചടങ്ങില്‍ തിളങ്ങിയ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. സൗബിന്റെ മകനായ കുഞ്ഞ് ഓര്‍ഹാന്‍. നസ്രിയയും കുഞ്ചാക്കോ ബോബനും നവീനുമൊക്കെ ഓര്‍ഹാന് പിന്നാലെയായിരുന്നു. ഇടയ്ക്ക് മകനെ കൊഞ്ചിക്കാനെത്തിയ സൗബിനെ കളിയാക്കുന്ന നസ്രിയെയും വിഡിയോയിൽ കാണാം.

തകർപ്പൻ ഡാൻസുമായി നസ്രിയയും ചാക്കോച്ചനും സൗബിനും

 

‘നിങ്ങളെ എല്ലാവരെയും പോലെ ഞാനും ഈ സിനിമ കാണാൻ കാത്തിരിക്കുകയാണ്. എന്റെ സഹോദരൻ നവീൻ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതുതന്നെ കാരണം.’–നസ്രിയ പറഞ്ഞു.

 

‘എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുളള ഐറ്റമാണ് സൗബിൻ. കഴിഞ്ഞ 22 വർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. ഇദ്ദേഹം എത്തിയിട്ട് രണ്ട് വർഷമായി. സിനിമയിൽ പൊളിപൊളിക്കുകയാണ്. ഓഡിയോ ലോഞ്ചിന് ഞാന്‍ എത്തിയത് തന്നെ സൗബിന്റെ മൈക്കിൾ ജാക്സൺ ഡാന്‍സ് കാണാനാണ്.’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഓഡിയോ ലോഞ്ചിനു ശേഷം ആരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ സംഗീത സായാഹ്നം ഒരുക്കിയിരുന്നു. ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായണ്‍ എന്നിവര്‍ പങ്കെടുത്തു.

 

ഗപ്പിക്കു ശേഷം ജോൺപോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

 

നാഷണല്‍ സൈക്കിളിങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com