ADVERTISEMENT

ക്രോണിക് ബാച്ച്ലർ, രാക്ഷസ രാജാവ്, കരുമാടിക്കുട്ടൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ ജോമോൻ ജോഷി നായകനാകുന്നു. സന്ദീപ് അജിത്ത് കുമാർ സംവിധാനം ചെയ്യുന്ന 99 സ്ട്രീറ്റ് എന്ന സിനിമയിലൂടെയാണ് നായക അരങ്ങേറ്റം.

 

സൗഹൃദവും, പ്രണയവും, പ്രതികാരവും നിറഞ്ഞ സിനിമ ത്രില്ലര്‍ വിഭാഗത്തിൽപെടുന്നു. കഥ, തിരക്കഥ, സംഭാഷണം പ്രദീപ്‌ പണിക്കര്‍. ഛായാഗ്രഹണം നഹിയാന്‍, സംഗീതം സായ് ബാലന്‍. ഡിസംബര്‍ അവസാനം ചിത്രീകരണം തുടങ്ങും. മറ്റു പ്രമുഖ താരങ്ങളും സിനിമയില്‍ അണിനിരക്കും.

 

സംവിധായകന്റെ വാക്കുകൾ:

 

നമസ്‍കാരം, അപ്പോൾ നമ്മുടെ നായകനെ അവതരിപ്പിക്കുകയാണ്...നിങ്ങൾക്ക് ക്രോണിക് ബാച്ച്ലർ സിനിമയിൽ സാക്ഷാൽ മമ്മൂക്കയ്ക്കു റോസാപൂ കൊണ്ട് കൊടുത്ത പയ്യനെ ഓർമയില്ലേ , ശേഷം ഇന്നസെന്റ് ചേട്ടനെ ഇഷ്ടിക എറിഞ്ഞു നമ്മളെ കുടുകുടാ ചിരിപ്പിച്ച ആ പയ്യൻ.

 

മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നത്തിലും "മാമ എന്റെ 100 രൂപ "എന്നും പറഞ്ഞു പിന്നാലെ നടന്നു നമ്മളെ ചിരിപ്പിച്ച 10 വയസുകാരൻ, ... അതുപോലെ രാക്ഷസരാജാവിലും, ഫാന്റത്തിലും, പോക്കിരിരാജയിലും, തുടങ്ങി അവസാനം കാമുകിയിലും, മാഫിഡോണയിലും വരെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ് കവർന്ന നമ്മുടെ സ്വന്തം ജോമോൻ ജോഷി, 99 സ്ട്രീറ്റ് എന്ന എന്റെ സിനിമയിലൂടെ ആദ്യമായി നായക വേഷത്തിൽ എത്തുന്നു..

 

പത്തനംതിട്ട, ട്രിവാൻഡ്രം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ഡിസംബർ അവസാന വാരം മുതൽ ചിത്രീകരണം നടക്കുന്നതാണ്. എല്ലാവരുടെയും സപ്പോർട്ടും, പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു....ബാക്കി കാസ്റ്റിങ് നടക്കുന്നു, വഴിയേ അറിയിക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com