ചേരുവകളെല്ലാം ചേർത്ത മോഹൻലാൽ ചിത്രം: ബി. ഉണ്ണികൃഷ്ണൻ

Mail This Article
മോഹൻലാലിനൊപ്പം മാസ് മസാല ചിത്രവുമായി ബി. ഉണ്ണികൃഷ്ണൻ. സൂപ്പർഹിറ്റ് ചിത്രം പുലിമുരുകന് വേണ്ടി തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണയാണ് തിരക്കഥ എഴുതുന്നത്. ദൃശ്യം 2 പൂർത്തിയായാലുടൻ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
ഉദയ് കൃഷ്ണ-ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് ഇതാദ്യമായാണ്. മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണിത്.
മുപ്പത് കോടി രൂപ ചെലവിലാണ് ഒരുങ്ങുക. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ വമ്പൻ താരനിര അണിനിരക്കും. ചേരുവകളെല്ലാം ചേർത്ത നാടൻ മാസ് മസാല സിനിമയായിരിക്കും ഇതെന്ന് സംവിധായകൻ പറയുന്നു.
ത്രില്ലറുകളുടെ സംവിധായകനാണ് ഉണ്ണിക്കൃഷ്ണനെങ്കിലും ഇത്തവണ ഗ്രാമാന്തരീക്ഷത്തിൽ ഒരുക്കുന്ന ഒരു എന്റർടൈൻമെന്റ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് സൂചന. നർമ്മത്തിനും പ്രാധാന്യമുണ്ടാവും.
പാലക്കാടും ഹൈദരാബാദുമാണ് ലൊക്കേഷൻ. നവംബർ15ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിൽ 20ന് മോഹൻലാൽ ജോയിൻ ചെയ്യും.
സംഗീതം രാഹുൽ രാജ്. എഡിറ്റിങ് ഷമീർ മുഹമ്മദ്. ആർട് ജോസഫ് നെല്ലിക്കൽ. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.