ADVERTISEMENT

അനുപമ പരമേശ്വരൻ പ്രധാനവേഷത്തിലെത്തുന്ന ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. മൂന്നാമിടം, c/o സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർ.ജെ. ഷാൻ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. അഖില മിഥുനാണ് നിർമാണം. ഹക്കിം ഷാജഹാൻ ആണ് ഈ ചിത്രത്തിലെ മറ്റൊരു താരം. 

 

അനുപമയുടെ അഭിനയപ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കാലികപ്രാധാന്യമുളള വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചന്ദ്ര എന്ന യുവതിയുട ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 30 മിനിറ്റ് ദൈർധ്യമുള്ള ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്. ചന്ദ്രയുടെ ഭർത്താവ് ദാസ് എന്ന കഥാപാത്രമായി ഹക്കിമും ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു.

 

അനുപമയുടെ അഭിനയത്തെ പ്രശംസിച്ചാണ് കൂടുതലും കമന്റുകളും. ആദ്യ ചിത്രത്തിൽ നിന്നും അനുപമ ഒരുപാട് മാറിയെന്നും ചന്ദ്ര എന്ന കഥാപാത്രമായി താരം ജീവിക്കുകയാണെന്നും പ്രേക്ഷകർ പറയുന്നു.

 

അബ്ദുൾ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്  ലിജിൻ ബാബിനോ. എഡിറ്റിങ് ജോയൽ കവി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com