72കാരനായി ബിജു മേനോൻ; ‘ആർക്കറിയാം’ ട്രെയിലർ

Mail This Article
ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തുന്ന ആര്‍ക്കറിയാം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിരമിച്ച ഗണിത അധ്യാപകന്റെ വേഷമാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. 72കാരന്റെ വേഷപ്പകർച്ചയിൽ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് ട്രെയിലറിൽ നിന്നു വ്യക്തം. സനു ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായകൻ സനു ജോൺ വർഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ജി. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. നേഹ അയ്യരും യക്സൻ ഗാരി പെരേരയും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാളാണ് പ്രൊഡക്‌ഷന്‍ ഡിസൈനർ. ജ്യോതിഷ് ശങ്കറാണ് ആര്‍ട്. സമീറ സനീഷാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത്. രഞ്ജിത്ത് അമ്പാടി മേക്കപ്പ്. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.