ത്രില്ലടിപ്പിക്കാൻ 18 ഹൗർസ് എത്തുന്നു: ട്രെയിലർ കാണാം

Mail This Article
സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുന്ന പുതിയ ചിത്രം 18 ഹൗർസിന്റെ ട്രെയിലർ പുറത്തിറങ്ങി. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം മനോരമ മാക്സിലൂടെയും മഴവിൽ മനോരമയിലൂടെയുമാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സാൾട്ട് മാംഗോ ട്രീ, എസ്കേപ് ഫ്രം ഉഗാണ്ട തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം.
കുറച്ചു കോളജ് വിദ്യാർഥികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ബസിൽ വച്ച് അവർക്ക് വലിയൊരു പ്രതിസന്ധി നേരിടേണ്ടി വരുന്നതും അതിൽ നിന്ന് അവർ രക്ഷപെടുന്നതുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
രാജേഷ് നായരും സലിൽ ശങ്കരനും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വിനോദാണ്. പിഎം രാജ്കുമാറാണ് ഛായാഗ്രഹണം. ചിത്രം ഉടൻ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറക്കാർ നൽകുന്ന സൂചന.