ഞാൻ ഭയപ്പെടുന്നില്ല: കാന്‍സറിനെതിരെ പടപൊരുതി നടി ശിവാനി; വിഡിയോ

Mail This Article
കാൻസറിനോട് പടപൊരുതുന്ന നടി ശിവാനി ഭായിയുടെ പുതിയ വിഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം എന്‍റെ കപ്പൽ എങ്ങനെ പായിക്കണമെന്ന് ഞാൻ പഠിക്കുകയാണ്.’–വിഡിയോ പങ്കുവച്ച് നടി കുറിച്ചു. കീമോ കഴിഞ്ഞിരിക്കുന്ന ശിവാനിയുടെ വിഡിയോയെ അഭിനന്ദിച്ച് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി.
മോഹൻലാല്‍ ചിത്രം ഗുരുവിൽ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് ശിവാനി ഭായ്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗൺ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന മോഡലും യുഎസ്എ ഗ്ലോബൽ സ്പോർട്സ് അക്കാദമിയുടെ ബിസിനസ് ഹെഡുമാണ് താരം. ശിവാനിയുടെ ഭര്‍ത്താവ് പ്രശാന്ത് പരമേശ്വരന്‍ ഐപിഎല്‍ താരമാണ്. അമ്മയോടും ഭർത്താവിനോടും മകനോടുമൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്.