ADVERTISEMENT

ജുവൽ മേരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ക്ഷണികം. രാജീവ് രാജേന്ദ്രൻ ആണ് സംവിധാനം. യഥാർഥ ജീവിത കഥയെ ആസ്പദമാക്കി നവാഗത തിരക്കഥാകൃത് ദീപ്തി നായർ രചിച്ച ചിത്രം ആർ  പ്രൊഡക്ഷൻസിന്റെ ബാനറിലാണ് തിയറ്ററുകളിെലത്തിയത്. നന്ദു, മീര നായർ, സ്മിത അംബു  തുടങ്ങിയ അനുഭവസമ്പന്നരായ അഭിനയിതാക്കൾക്ക് ഒപ്പം പുതുമുഖങ്ങളായ   ഹരിശങ്കർ,രൂപേഷ് രാജ് , രോഹിത്  നായർ തുടങ്ങിയവരും അഭിനയിക്കുന്നു.  ഛായാഗ്രഹണത്തിലെ മികവും  ശക്തമായ കഥാതന്തുവും സിനിമയുടെ പ്രത്യേകതയാണ്.

 

അരവിന്ദ് ഉണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ഒരു അസ്സിസ്റ്റന്റ്‌ും വെറും സാധാരണ ലെൻസും രണ്ടു ഹാലജൻ ലൈറ്റും എൽസീ ലൈറ്റും ഉപയോഗിച്ചായിരുന്നു ചിത്രീകരണം. ഫോക്കസ് പുള്ളർ, ജിംബെൽ, ക്യാമറ അസിസ്റ്റന്റ്, ലൈറ്റ് ബോയ്,ക്യാമറ  അസ്സോസിയേറ്റ് -ഇവരെല്ലാം ഒരാളാണ്-അരവിന്ദ് ഉണ്ണി. രാത്രി കാലങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന  ചില  രംഗങ്ങൾ വളരെ അധികം പ്രശംസ അർഹിക്കുന്നു

 

അരവിന്ദ് ഉണ്ണിയുടെ കണ്ണുകളിലൂടെ ഈ സിനിമയ്ക്ക് വേറെ ഒരു തലം ഉണ്ടായി എന്നാണു അതിന്റെ കഥയും തിരക്കഥയും എഴുതിയ ദീപ്തി നായർ പറയുന്നത്. വളരെ സമകാലീന പ്രാധാന്യമുള്ള ഒരു വിഷയം നല്ലരീതിയിൽ അവതരിപ്പിക്കാൻ   കഴിഞ്ഞതിൽ അതിന്റെ തിരക്കഥയ്ക്ക് വലിയ ഒരു പങ്ക് ഉണ്ട്. യഥാർഥ സംഭവത്തെ ആസ്പദമാക്കി ദീപ്തി നായർ എഴുതിയ " ഞാനും മുരുകനും" എന്ന ചെറുകഥയിൽ നിന്നാണ് "ക്ഷണികം" ഉടലെടുത്തത്

 

ചിത്രീകരണ പ്രക്രിയയിൽ ഏത് രംഗം എങ്ങനെ സ്ഥിതി ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഒരു എഡിറ്റർ ആണ്. ഒരു രംഗത്തിൽ നിന്നും അടുത്ത രംഗത്തേക്കു ഉള്ള പരിവർത്തനം ഈ സിനിമയെ ഭംഗിയായി നിയന്ത്രിച്ചിട്ടുണ്ട് അതിന്റെ എഡിറ്റർ ആയ രാകേഷ് അശോക ഏറെ പ്രശംസ അർഹിക്കുന്നു. സുപ്രിയ എന്ന കഥാപാത്രത്തോട് ജുവൽ മേരി നീതി പുലർത്തിയിട്ടുണ്ട്.എന്നാൽ മുരുഗൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരിശങ്കർ അഭിനയ തികവയിൽ ഏവരെയും അതിശയിപ്പിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com