നടൻ ധീരജ് ഡെന്നി വിവാഹിതനായി; റിസപ്ഷനിൽ കുടുംബസമേതം ടൊവിനോ

Mail This Article
യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂർ സ്വദേശിയായ ആൻമരിയ ആണ് വധു. നിവിൻ പോളി, ടൊവിനോ തോമസ് എന്നിവർ ധീരജിന്റെ കസിൻ സഹോദരങ്ങളാണ്. ടൊവിനോ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. നിവിൻ പോളിയുടെ ഭാര്യ റിന്നയും വിവാഹറിസപ്‌ഷന് എത്തിയിരുന്നു.
ചെറുപ്പം മുതൽ നാടകങ്ങളിൽ അഭിനയിച്ച പരിചയവുമായി ‘വൈ’ എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത ധീരജ് കൽക്കി, മൈക്കിൾസ് കോഫി ഹൗസ് തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ്. കർണൻ നെപ്പോളിയൻ ഭഗത്സിംഗ്, മൈക്കൽ കോഫി കഫേ തുടങ്ങി ഒരു പിടി സിനിമകളിൽ നായകനായും അഭിനയിച്ചു.
ധീരജിന്‍റെ അച്ഛന്‍റെ സഹോദരന്‍റെ മകനാണ് നിവിൻ പോളി. ധീരജിന്‍റെ അമ്മയുടെ സഹോദരന്‍റെ മകനാണ് ടൊവിനോ തോമസ്.