ഒമർ ലുലുവിന്റെ ‘നല്ല സമയം’; നായകൻ ഇർഷാദ്

Mail This Article
ഒമർ ലുലു ചിത്രത്തിൽ നായകനായി ഇർഷാദ്. പവർ സ്റ്റാറിനു ശേഷം ഒമർ ഒരുക്കുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിലാണ് ഇർഷാദ് നായകനായി എത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടിയാകും ചിത്രം നിർമിക്കുന്നത്. തൃശൂരിൽ പ്രശസ്ത താരം ബാബു ആന്റണിയുടെ ഭാര്യ എവ്‌ഗനിയ ആൻറണി ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.
നാല് പുതുമുഖ നായികമാരെയാണ് ഒമർ ലുലു ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിജീഷ്, ജയരാജ് വാരിയർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പവര്‍ സ്റ്റാർ എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം നിർവഹിക്കുന്ന ആറാമത്തെ ചിത്രമാണ് നല്ല സമയം. ബാബു ആന്റണി നായകനായെത്തുന്ന പവർ സ്റ്റാർ ഈ വർഷം തിയറ്ററുകളിലെത്തും.