ഖുദാ ഹാഫിസ് 2 മുതൽ വിക്രാന്ത് റോണ വരെ; സെപ്റ്റംബർ വിരുന്നുമായി സീ5 ഗ്ലോബൽ

Mail This Article
ദക്ഷിണേഷ്യൻ കണ്ടന്റുകൾ സ്ട്രീം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ സീ ഫൈവ് ഗ്ലോബൽ ആക്‌ഷൻ, ഡ്രാമ , കോമഡി, പ്രണയം തുടങ്ങി നിരവധി ആവേശകരമായ കണ്ടന്റുകളാണ് ഈ സെപ്റ്റംബറിൽ പുറത്തിറക്കിയത്. വിദ്യുത് ജംവാലിന്റെ ആക്‌ഷൻ ത്രില്ലർ ഖുദാ ഹാഫിസ്: പാർട്ട് 2: അഗ്നി പരീക്ഷ മുതൽ കിച്ച സുധീപ് നായകനായ കന്നഡ ആക്‌ഷൻ ത്രില്ലർ വിക്രാന്ത് റോണ വരെയാണ് സീ ഫൈവ് ഗ്ലോബലിൽ പുതുതായി വന്ന ചിത്രങ്ങൾ.
തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചത്തിനു ശേഷമാണ് വിദ്യുതിന്റെ ഖുദാ ഹാഫിസ്: പാർട്ട് 2 സെപ്റ്റംബർ 2-ന് റിലീസ് ചെയ്തത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക്, സ്‌നേഹ ബിമൽ പരേഖ്, രാം മർച്ചന്ദാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഫറൂക്ക് കബീർ സംവിധാനം ചെയ്‌ത 2020ലെ വിജയചിത്രത്തിന്റെ തുടർച്ചയാണിത്. സമീറിന്റെ (വിദ്യുത് ജംവാൽ ) ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്, നർഗീസ് (ശിവലീക ഒബ്‌റോയ്) സമൂഹത്തിലെ അധികാരമോഹികൾക്കെതിരെ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ എല്ലാ പ്രതിബന്ധങ്ങൾക്കും മറികടക്കുന്ന ഒരു മനുഷ്യന്റെ കഥയാണിത്.
നിരുപ് ഭണ്ഡാരി, നീത അശോക്, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരോടൊപ്പം കിച്ച സുദീപിനെ നായകനാക്കി അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ജനപ്രിയ കന്നഡ അഡ്വഞ്ചർ ത്രില്ലർ ചിത്രമായ വിക്രാന്ത് റോണ സീ ഫൈവ് ഗ്ലോബൽ പ്രേക്ഷകർക്ക് മറ്റൊരു സർപ്രൈസ് ആയിരിക്കും. ഏകദേശം അരനൂറ്റാണ്ട് മുമ്പ്, കമറോട്ടിലെ ഒരു വിദൂര ഗ്രാമത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണവും അതിനെത്തുടർന്ന് കുഞ്ഞുങ്ങളുടെ നരഹത്യയുടെയും കഥപറയുന്ന ചിത്രമാണ് വിക്രാന്ത് റോണ. ഈ ദുരൂഹ മരണങ്ങളുടെ പൊരുൾ തേടാൻ നിയോഗിക്കപ്പെട്ടയാളാണ് വിക്രാന്ത് റോണ. സീ ഫൈവിൽ സ്ട്രീം ചെയ്ത ചിത്രം ഈ മരണങ്ങളുടെ നിഗൂഢത തേടുനനവർക്ക് ഒരു പുതിയ അനുഭവമായിരിക്കും.
സൗത്ത് കണ്ടന്റുകൾ കൂടുതൽ ഇഷ്ടപ്പെടുന്നവർക്കായി മറ്റൊരു രസകരമായ ചൈൽഡ് ഫാന്റസി ഡ്രാമ തമിഴ് ചിത്രമായ മൈ ഡിയർ ഭൂതം എത്തിയിട്ടുണ്ട്. പ്രഭുദേവ നായകനായി എത്തിയ ചിത്രം നിത്യജീവിതത്തിലെ പ്രശ്‌നങ്ങളിൽപെട്ട് ഉഴലുന്ന പന്നു എന്ന കൊച്ചുകുട്ടിയെ സഹായിക്കുന്ന ജീനിയുടെ കഥ പറയുന്നു. എൻ. രാഘവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഇതിനകം തന്നെ നിരവധി ആരാധകരാണ്.
ആഗോള നിലവാരത്തിലുള്ള സിനിമാസ്വാദകർക്കായി ഇന്ത്യൻ പ്രാദേശിക സിനിമകൾ പ്രദർശിപ്പിക്കാൻ സീ ഫൈവ് ശ്രമിക്കാറുണ്ട്. മറാഠി, പഞ്ചാബി, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ഏറെ രസകരമായ കണ്ടന്റുകളാണ് സീ ഫൈവ് സ്ട്രീം ചെയ്യുന്നത്. ചലച്ചിത്ര നിർമാതാവ് രവി ജാദവിന്റെ ഹിറ്റ് ചിത്രമായ ടൈംപാസിന്റെ മൂന്നാം ഭാഗം ടൈംപാസ് 3 ഉടൻ തന്നെ പുറത്തിറക്കാനാണ് സീ ഫൈവ് ഒരുങ്ങുന്നത്.
ക്രൈം ത്രില്ലറുകൾക്കൊപ്പം സുരേഷ് ഗോപി നായകനായ പാപ്പനുമുണ്ട് സീ ഫൈവിൽ. ഒരു കൊലപാതക കേസിന്റെ അന്വേഷണത്തിനിടയിൽ സ്വമേധയാ വിരമിച്ച ഒരു ഉദ്യോഗസ്ഥനെയും അയാളുടെ മകളെയും ചുറ്റിപ്പറ്റിയാണ് പാപ്പന്റെ കഥ വികസിക്കുന്നത്. ജോഷി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 7 ന് സീ5–ൽ റിലീസ് ചെയ്തു. അതേ ദിവസം തന്നെ തെലുങ്ക് ക്രൈം ത്രില്ലറായ രാക്ഷസുഡുവിന്റെ ഹിന്ദി ഡബ്ബായ രമേഷ് വർമ്മയുടെ ഗുംനാം സീ ഫൈവിൽ റിലീസ് ചെയ്തിട്ടുണ്ട്. ബെല്ലംകൊണ്ട ശ്രീനിവാസ്, അനുപമ പരമേശ്വരൻ, ശർവണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
കോമഡി ചിത്രങ്ങളുടെ ആരാധകർക്കായി പഞ്ചാബി ചിത്രമായ 'ഘുന്ദ് കാധ് ലെ നി സോഹ്രെയാൻ ദാ പിൻദ് ആ ഗയ' യാണ് സീ ഫൈവിന്റെ അടുത്ത സർപ്രൈസ്. ഗുർനാം ഭുള്ളറും സർഗുൺ മേത്തയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ക്ഷിതിജ് ചൗധരി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 23ന് ZEE5 ഗ്ലോബലിൽ ലഭ്യമാകും.
പ്രാദേശിക ഭാഷാ കണ്ടന്റുകളുടെ അമൂല്യ ശേഖരമായ സീ ഫൈവ് ഗ്ലോബൽ കാണാൻ ഗൂഗിൾ പ്ലേസ്റ്റോറിലോ ഐഓഎസ് ആപ്പ് സ്റ്റോറിൽ നിന്നോ സീ ഫൈവ് ആപ്പ് ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നണ്. www.ZEE5.com എന്ന സൈറ്റിലും ഇവ ലഭ്യമാണ്.
ആഗോള മാധ്യമ വിനോദ പവർഹൗസായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (ZEEL) ആരംഭിച്ച ഡിജിറ്റൽ വിനോദോപാധിയാണ് സീ ഫൈവ് ഗ്ലോബൽ. 2018 ഒക്‌ടോബറിൽ 190+ രാജ്യങ്ങളിലായി ആരംഭിച്ച പ്ലാറ്റ്‌ഫോം 18 ഭാഷകളിലുള്ള കണ്ടെന്റുകൾ സ്ട്രീം ചെയ്യുന്നുണ്ട്. ഹിന്ദി, ഇംഗ്ലിഷ്, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി, ഒറിയ, ഭോജ്‌പുരി, ഗുജറാത്തി, പഞ്ചാബി, ആറ് അന്താരാഷ്ട്ര ഭാഷകളായ മലായ്, തായ്, ഭാഷ എന്നിവയും ഉറുദു, ബംഗ്ലാ, അറബിക് എന്നീ ഭാഷകളിലെയും കണ്ടെന്റുകളും സീ ഫൈവിൽ ലഭ്യമാണ്. മികച്ച ഒറിജിനൽ സീരീസുകൾ, സിനിമകൾ, ടിവി ഷോകൾ, സംഗീതം, ആരോഗ്യം, ജീവിതശൈലി കണ്ടന്റുകൾ എന്നിവയെല്ലാം ഒരൊറ്റ ലക്ഷ്യസ്ഥാനത്ത് തടസ്സമില്ലാതെ ലഭ്യമാക്കുന്നു എന്നുള്ളതാണ് സീ ഫൈവിന്റെ സവിശേഷത.
ZEE5 Global Twitter: https://twitter.com/ZEE5Global
ZEE5 Global LinkedIn: https://www.linkedin.com/company/zee5global/