ADVERTISEMENT

ജീത്തു ജോസഫ്-ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കൂമന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. സസ്പെന്‍സും ദുരൂഹതയും നിറഞ്ഞ ട്രെയിലറിൽ ആസിഫ് അലിയുടെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം. ചിത്രം നവംബർ നാലിന് റിലീസിനെത്തും.

 

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് "കൂമൻ" നിർമിച്ചിരിക്കുന്നത്. ട്വൽത് മാന്റെ തിരക്കഥാകൃത്തായ കെ.ആർ. കൃഷ്ണകുമാറാണ് കൂമന്റെ രചന നിർവഹിച്ചിരിക്കുന്നത്. 

 

കേരള–തമിഴ്നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും അയാളുടെ കർക്കശ്യ സ്വഭാവം ആ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതുമാണ് കഥ. ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങൾ അസാധാരമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര ചിത്രത്തെ ത്രില്ലർ സ്വഭാവത്തിലെക്ക് നയിക്കുന്നതുമാണ് കൂമൻ എന്ന സിനിമയുടെ പ്രധാന കഥാതന്തു.

 

ആസിഫ് അലിയെ കൂടാതെ രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽ‌സൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമകല എന്നിവരും അഭിനയിക്കുന്നു.

 

സഹനിർമാണം: ജയചന്ദ്രൻ കള്ളടത്ത്, മനു പത്മനാഭൻ നായർ, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനർ: ഡിക്സൺ പൊഡുത്താസ്. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്: വി.എസ്. വിനായക്. പ്രൊഡക്‌ഷൻ കൺട്രോളർ: പ്രവീൺ മോഹൻ. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്കോവിലകം. കോ-ഡയറക്ടർ: അർഫാസ് അയൂബ്. ചീഫ് അസോഷ്യേറ്റ് ഡയക്ടർ: സോണി ജി. സോളമൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബബിൻ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങൾ: വിനായക് ശശികുമാർ. ചമയം: രതീഷ് വിജയൻ. പിആർഒ: വൈശാഖ് സി. വടക്കേവീട്. കളറിസ്റ്റ്: ലിജുപ്രഭാകർ. വിഎഫ്എക്സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com