സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സിനിമയിലേക്ക്; വിഡിയോ

Mail This Article
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജ ഇന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വച്ച് നടന്നു. മാധവ് സുരേഷ്, സംവിധായകൻ പ്രവീൺ നാരായണൻ, ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ, അസ്കർ അലി എന്നിവര്‍ പൂജയിൽ പങ്കെടുത്തു.
സുരേഷ് ഗോപി നായകനായി കോസ്മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിൽ പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെയാകും മാധവ് അവതരിപ്പിക്കുക.അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന സിനിമയുടെ പേര് ജെ.എസ്.കെ. ശ്രുതി രാമചന്ദ്രൻ, മുരളി ഗോപി, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.