ADVERTISEMENT

നർത്തകിയും നടിയുമായ നവ്യ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നൃത്തവിദ്യാലയത്തിന് തുടക്കമായി. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന സ്ഥാപനവുമായാണ് നവ്യ എത്തുന്നത്. കൊച്ചി പടമുകളിൽ ലീഡർ കെ. കരുണാകരൻ റോഡിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ലോകപ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂർത്തിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. 

 

നവ്യയുടെ സ്വപ്നമായിരുന്നു സ്വന്തമായൊരു ഡാന്‍സ് സ്കൂളെന്നും തന്റെ കുടുംബത്തിന്റെയും എല്ലാ പിന്തുണയും നവ്യയ്ക്ക് ഉണ്ടാകുമെന്നും നവ്യയുടെ ഭർത്താവ് സന്തോഷ് പറഞ്ഞു.

 

മാതംഗിയുടെ വെബ്സൈറ്റ്  സംവിധായകൻ സിബി മലയിൽ സ്വിച്ച് ഓൺ ചെയ്തു. സൂര്യ കൃഷ്ണമൂർത്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി., കെ. മധു , എസ്.എൻ. സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരൻ , മനു മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.നവ്യ നായരുടെ നൃത്തഗുരു കൂടിയാണ് മനു മാസ്റ്റർ. ഡിസംബർ 3,4 തീയതികളിൽ നടക്കുന്ന വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9446595530 എന്ന ഫോൺ നമ്പറിൽ റജിസ്റ്റർ ചെയ്യാം.

 

ലോകപ്രശസ്ത നൃത്ത വിദ്യാലയമായ കലാക്ഷേത്രയുടെ മുൻ ഡയറക്ടർ കൂടിയായ പ്രിയദർശിനി ഗോവിന്ദ് ആദ്യമായാണ് കൊച്ചിയിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നത്. നിരവധി പ്രമുഖ കലാകാരന്മാർക്കൊപ്പം വിവിധ രാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് പ്രിയദർശിനി ഗോവിന്ദ്. കലൈലാമണി പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ തേടിയെത്തിയിട്ടുള്ള പ്രിയദർശിനി നൃത്തത്തിനും നൃത്ത അധ്യാപനത്തിനുമായി ജീവിതം മാറ്റിവച്ച കലോപാസകയാണ്. ലോകം അറിയപ്പെടുന്ന പ്രിയദർശിനി ഗോവിന്ദനോട്  കുട്ടിക്കാലം മുതലേ സ്നേഹവും ആദരവുമുണ്ടെന്ന് നവ്യ നായർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com