ബാല പൂര്‍ണ ബോധവാനാണ്, ഞാൻ സംസാരിച്ചു: ഉണ്ണി മുകുന്ദൻ

Mail This Article
കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ ഉണ്ണി മുകുന്ദൻ സന്ദർശിച്ചു. ഐസിയുവിൽ ബാലയുമായി സംസാരിച്ച ശേഷം ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ തിരക്കി. നിർമാതാവ് എൻ.എം. ബാദുഷ, സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ജീവൻരക്ഷാ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ 24–48 മണിക്കൂറുകൾ വരെ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് നിർമാതാവ് ബാദുഷ മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘‘ബാല പൂര്‍ണ ബോധവാനാണ്. സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. ഡോക്ടര്‍മാരുമായും ഞങ്ങള്‍ സംസാരിച്ചു. വേണ്ട എല്ലാവിധ ചികില്‍യും ലഭ്യമാക്കുന്നുണ്ട്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന മോശമായിട്ടുള്ള വാര്‍ത്തകള്‍ യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ്’’.– ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ബാലയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം അറിഞ്ഞ ഉടൻ തന്നെ ഉണ്ണി മുകുന്ദന്‍ നേരിട്ട് ആശുപത്രിയിലെത്തുകയായിരുന്നു. മണിക്കൂറുകൾ ആശുപത്രിയിൽ ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.