ADVERTISEMENT

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കബ്സ മാർച്ച് 17 ന് ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. കെജി.ഫിന് ശേഷം വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ വലിയ പ്രേക്ഷക ശ്രദ്ധയാണ് പിടിച്ചു പറ്റിയത്.  ഉപേന്ദ്ര, ശിവരാജ്കുമാർ, കിച്ച സുദീപ്, ശ്രീയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ. ചന്ദ്രുവാണ്. 

 

സ്വാതന്ത്ര്യത്തിന് മുമ്പ് 1940 കാലഘട്ടത്തിലെ ഒരു ഗ്യാങ്ങ്സ്റ്ററുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ കാണിച്ചിരിക്കുന്ന സംഘട്ടന രംഗങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. 120 കോടിരൂപ മുതൽ മുടക്കിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ.സിദ്ദേശ്വര എന്റർപ്രൈസസും ഇൻവെനിയോ ഒറിജിനും ചേർന്നാണ്. തികച്ചും ഒരു പിരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രമായ കബ്സയുടെ ഛായാഗ്രാഹകൻ ഏ.ജെ. ഷെട്ടിയാണ്. 

 

5 ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം കേരളത്തിൽ  വിതരണം ചെയ്യുന്നത് എൽജിഎഫ് ഫിലിംസ്,  ഇഫോർ എന്റർടെയ്ൻമെന്റ്സ് വഴിയാണ്. കേരളത്തിൽ ചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com