നിറകണ്ണുകളോടെ സഹോദരിയെ കതിർമണ്ഡപത്തിലെത്തിച്ച് പ്രിയങ്ക നായർ; വിഡിയോ
Mail This Article
നടി പ്രിയങ്ക നായരുടെ സഹോദരി പ്രിയദ നായർ വിവാഹിതയായി. അജേഷ് ആണ് വരൻ. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സിനിമാ രംഗത്തെ നിരവധിപ്പേരും പങ്കെടുത്തു. മൂത്ത ചേച്ചിയായ പ്രിയങ്കയായിരുന്നു വിവാഹച്ചടങ്ങുകൾക്കു മുന്നിൽ നിന്ന് എല്ലാം നോക്കി നടത്തിയത്. പ്രിയ സഹോദരിയെ കതിർമണ്ഡപത്തിലേക്ക് കൈപിടിച്ച് എത്തിക്കുമ്പോൾ പ്രിയങ്കയുടെ കണ്ണുനിറയുന്നുണ്ടായിരുന്നു.
തിരുവനന്തപുരം വാമനപുരം സ്വദേശിയാണ് പ്രിയങ്ക. അച്ഛൻ മുരളീധരൻ നായർ. അമ്മ പൊന്നമ്മ മുരളീധരൻ. ഏക സഹോദരിയാണ് പ്രിയദ.
ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് പ്രിയങ്ക. 2006 ൽ റിലീസ് ചെയ്ത തമിഴ് ചിത്രം വെയിലിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. 2007 ൽ കിച്ചാമണി എംബിഎ എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും വിട്ടുന്ന താരം കഴിഞ്ഞ വർഷം വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. 2022 ൽ ആറ് സിനിമകളിലാണ് പ്രിയങ്ക അഭിനയിച്ചത്. അനൂപ് മേനോൻ നായകനായ ‘വരാൽ’ ആണ് അവസാനമായി തിയറ്ററുകളിലെത്തിയ ചിത്രം.