ADVERTISEMENT

തമിഴിൽ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയയായ ശർമിളി അമ്മയാകാൻ ഒരുങ്ങുന്നു. നാല്‍പത്തിയെട്ടുകാരിയായ നടി ഒരഭിമുഖത്തിലാണ് താൻ നാലു മാസം ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയത്. നാൽപതാം വയസ്സിലാണ് അഭിഭാഷകനും ഐടി പ്രഫഷനലുമായ ഒരാളെ ശർമിളി വിവാഹം ചെയ്യുന്നത്. കുഞ്ഞിന്റെ ജനന ശേഷം സിനിമയിലേക്കു തിരിച്ചു വരുമെന്നും ശര്‍മിളി പറയുന്നു.

 

‘‘അടുത്ത വർഷം മുതൽ അഭിനയിക്കണമെന്ന് ആ​ഗ്രഹമുണ്ട്. ഇപ്പോൾ ‍ഞാൻ നാലു മാസം ഗർഭിണിയാണ്. പലരും ഇതു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നുണ്ടാവും. ഈ പ്രായത്തിൽ ​ഗർഭിണിയായാൽ എന്താണ് കുഴപ്പം. കുഞ്ഞുങ്ങളെ വളർത്താനുള്ള മെച്യൂരിറ്റി വന്നു. ദൈവം വിവാഹ ജീവിതം നാൽപതിനു ശേഷമാണ് എനിക്കു തന്നത്. ഇപ്പോൾ കുഞ്ഞിനെയും തന്നിരിക്കുന്നു.

 

കുടുംബം വളരെ സമാധാനത്തോടെ മുന്നോട്ടുപോകുന്നു. ജീവിതം സന്തോഷകരമാണിപ്പോൾ. സീരിയലുകളിൽ നിന്നൊക്കെ അവസരങ്ങൾ വരുന്നുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല.’’–ശർമിളി പറഞ്ഞു.

 

ഹാസ്യ നടനായിരുന്ന ഗൗണ്ടമണിക്കൊപ്പം ഇരുപത്തിയേഴോളം സിനിമകളിൽ ജോഡികളായി ശർമിളി അഭിനയിച്ചിട്ടുണ്ട്. ‘അഭിമന്യു’ എന്ന പ്രിയദർശൻ ചിത്രത്തിലെ ‘രാമായണക്കാറ്റേ’ എന്ന ഗാനരംഗത്തിൽ മോഹൻലാലിനൊപ്പം നൃത്തമാടുന്നതും ശർമിളിയാണ്.

English Summary:  Actress Sharmili reveals her pregnancy at age 48

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com