ADVERTISEMENT

ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രിമിയറിന് ഒരുങ്ങി റാം-നിവിന്‍ പോളി ചിത്രം ഏഴു കടൽ ഏഴു മലൈ. ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന അൻപത്തിമൂന്നാമത് റോട്ടർഡാം ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്ക്രീൻ കോംപറ്റിഷൻ എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 

ലോകോത്തര സിനിമകൾ മത്സരിക്കുന്ന വിഭാഗമാണ് ഇത്. 

വി ഹൗസ് പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന്‍ സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി അഞ്ജലിയാണ്. 

ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എൻ.കെ. ഏകാംബരമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

പ്രൊഡക്‌ഷന്‍ ഡിസൈനര്‍ ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം മതി വി എസ്, ആക്‌ഷന്‍ സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി സാന്‍ഡി. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ദേശീയ അവാര്‍ഡ് ജേതാവായ പട്ടണം റഷീദാണ് ചമയം.

English Summary:

Nivin Pauly’s Yezhu Kadal Yezhu Malai to premiere at International Film Festival Rotterdam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com