ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ തിളങ്ങി നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും. കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് മാത്രമാണ് ആഡംബര വിവാഹത്തിനെത്തിയത്.

തമിഴിൽ നിന്നും രജനികാന്ത്, സൂര്യ, നയൻതാര, അറ്റ്‌ലി എന്നിവർ കുടുംബസമേതം പങ്കെടുത്തു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ബിസിനസ്സ് പ്രമുഖരുമെല്ലാം മുംബൈയിൽ എത്തിക്കഴിഞ്ഞു.

ഹോളിവുഡ്, ബോളിവുഡ് തുടങ്ങി ലോകമെമ്പാടുമുള്ള താരങ്ങൾ വിവാഹത്തിന് അതിഥികളായി എത്തി. അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, രജനികാന്ത്, നയൻതാര, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ​ഗുസ്തിതാരവുമായ ജോൺ സീന തുടങ്ങിയവരായിരുന്നു അതിഥികളിലെ പ്രമുഖർ.

മഹേഷ് ബാബു, രാം ചരണ്‍, യഷ് തുടങ്ങി കന്നഡ, തെലുങ്ക് ഇൻഡസ്ട്രികളിലെ സൂപ്പർതാരങ്ങളും ചടങ്ങിനു മാറ്റുകൂട്ടി.

English Summary:

Prithviraj Sukumaran Supriya Menon attend Ambani wedding, Video

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com