ചിരിച്ചു വിറയ്ക്കാൻ ‘സ്ത്രീ 2’; അതിഥിയായി തമന്ന; ട്രെയിലർ

Mail This Article
×
ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രം സ്ത്രീയുെട രണ്ടാം ഭാഗം സ്ത്രീ 2 ട്രെയിലർ എത്തി. അമർ കൗശിക് സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മാഡൊക്ക് സൂപ്പർനാച്ചുറൽ യൂണിവേഴ്സിലെ അഞ്ചാമത്തെ സിനിമ കൂടിയാണിത്.
പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി, അപർശക്തി ഖുറാന എന്നിവരാണ് മറ്റ് അഭിനേതാക്കൾ. തമന്ന, വരുൺ ധവാൻ, അക്ഷയ് കുമാർ എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു.
ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും.
English Summary: