ഈ ഓണത്തിന് എല്ലാ പിടികിട്ടാപ്പുള്ളികളും ഒരുമിച്ച് റിലീസ് ആകും; ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ടീസർ
Mail This Article
കോഫി ഷോപ്പിലെ ചിരിക്കാഴ്ചകളുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി ന്റെ ടീസർ പുറത്തിറങ്ങി. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ടീസർ പുറത്തിറങ്ങി. വി ആർ ബാലഗോപാലാണ് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുള്ളത്. ക്യാമറ: രജീഷ് രാമൻ, പ്രോജക്ട് ഡിസൈനർ: എസ് മുരുകൻ.
ഷാജി കൈലാസ്- ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്ന ഈ സിനിമയിൽ അബുസലിം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോണി ആന്റണി ടിനി ടോം, എബിൻ ബിനോ, സൂര്യ ക്രിഷ്,ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ, ഇനിയ, സുജിത് ശങ്കർ,കൃഷ്ണേന്ദു സ്വരൂപ് വിനു, പാർവതി രാജൻ ശങ്കരാടി, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്കോട്ട്, രജിത് കുമാർ, സോണിയ മൽഹാർ, സുന്ദർ പാണ്ട്യൻ, ലാൽ ബാബു, അനീഷ് ശബരി, മാത്യൂസ് എബ്രഹാം എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിക്കുന്നു.