കുടുംബത്തോടൊപ്പം തിരുപ്പതിയിലെത്തി സുരേഷ് ഗോപി; വിഡിയോ

Mail This Article
തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കുടുംബത്തോടൊപ്പമാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. ഭാര്യ രാധിക, മക്കളായ ഗോകുൽ സുരേഷ്, ഭാവ്നി സുരേഷ്, ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ് എന്നിവരോടൊപ്പമായിരുന്നു ക്ഷേത്ര ദർശനം.
വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്രമന്ത്രിയും കുടുംബവും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും അവർ പങ്കെടുത്തു.
ക്ഷേത്രപുരോഹിതനിൽ നിന്ന് പ്രസാദം സ്വീകരിച്ച ശേഷമാണ് സുരേഷ് ഗോപിയും കുടുംബവും മടങ്ങിയത്.
അതേസമയം ഒരിടവേളയ്ക്കു ശേഷം സിനിമയിലേയ്ക്കു തിരിച്ചുവരുകയാണ് താരം. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലാകും സുരേഷ് ഗോപി ഇനി അഭിനയിക്കുക. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും.