ADVERTISEMENT

കുട്ടിക്കാലത്തെ മനോഹരമായ ഓർമ പങ്കുവച്ച് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ സ്യൂട്ട് മേടിച്ച തന്ന ധരിച്ചുള്ള ചിത്രമാണ് സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുന്ന സുരേഷ് ഗോപിയെ ആണ് ചിത്രത്തിൽ കാണാനാവുക. 

‘‘മധുരമുള്ള ഓര്‍മകള്‍. ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ചു തന്നതിന്റെ സന്തോഷം ഞങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. അതും ഇട്ടു കൊണ്ട് ആദ്യമായി മദ്രാസ് നഗരത്തില്‍ ഇറങ്ങിയത് ഇന്നും ഓര്‍മകളില്‍ ഭദ്രം.’’–സുരേഷ് ഗോപിയുടെ വാക്കുകൾ. അമ്മയ്ക്ക് അരികിൽ വലതുവശത്തു നിൽക്കുന്ന കോട്ടിട്ട കുട്ടിയാണ് സുരേഷ് ഗോപി. സുഭാഷ് ഗോപി, സുനിൽ ഗോപി, സനിൽ ഗോപി എന്നിവരെയും ചിത്രങ്ങളിൽ കാണാം. 

1958 ജൂൺ 26ന് ആലപ്പുഴയിൽ സിനിമാ വിതരണക്കാരനായ കെ. ഗോപിനാഥൻ പിള്ളയുടെയും വി. ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായിട്ടായിരുന്നു സുരേഷ് ഗോപിയുടെ ജനനം.

1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. 

English Summary:

Suresh Gopi shared a beautiful memory from his childhood.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com