ഇത് സോനു സൂദിന്റെ ‘അനിമൽ’; ഫതേഹ് ടീസർ

Mail This Article
നിരവധി സിനിമകളിൽ വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സോനു സൂദ്. അരുന്ധതി, ദബാംഗ്, ചന്ദ്രമുഖി തുടങ്ങിയ സിനിമകളിലെ കൊടൂര വില്ലനായി അമ്പരപ്പിച്ച സോനു സൂദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫത്തേ'. പക്കാ ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നതും സോനു സൂദ് തന്നെയാണ്.
സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഫത്തേ എന്ന് പേരുള്ള ഒരു കോൺട്രാക്ട് കില്ലറുടെ കഥയാകാം സിനിമ പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. വളരെ വയലന്റ് ആയ ആക്ഷൻ രംഗങ്ങളാണ് സിനിമയിലേത് എന്നാണ് പ്രേക്ഷക പ്രതീക്ഷ.
പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ ഒരു കോടിയിലധികം ആളുകളാണ് ഫത്തേ ടീസർ കണ്ടത്.