ADVERTISEMENT

വിമാനയാത്രയ്ക്കിടെ നടൻ പൃഥ്വിരാജ് സുകുമാരനെ അപ്രതീക്ഷിതമായി കണ്ടപ്പോഴുണ്ടായ സന്തോഷം പങ്കുവച്ച് നടി അഹാന കൃഷ്ണ. പൃഥ്വിരാജിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് അതിരാവിലെയുള്ള വിമാനയാത്രകൾ ഇഷ്ടമല്ലെങ്കിലും ഈ യാത്ര ഏറെ പ്രിയപ്പെട്ടതാണ് എന്ന് അഹാന കുറിച്ചത്.  ഈ യാത്ര പ്രിയപ്പെട്ടതാകാൻ കാരണം പൃഥ്വിരാജിനെ കണ്ടുമുട്ടിയതും മേഘങ്ങൾക്ക് മുകളിൽ സൂര്യനുദിക്കുന്ന ദൃശ്യം കാണാൻ സാധിച്ചതുമാണെന്ന് അഹാന പറയുന്നു.  പൃഥ്വിരാജിനെ കാണുമ്പോൾ മനസ്സിൽ പെട്ടെന്ന് വന്നത് ‘ആംഖോം മേ തേരി’  എന്ന ഗാനമാണെന്നും അത് ചിത്രത്തോടൊപ്പം ചേർക്കുന്നു എന്നും അഹാന കൃഷ്ണ കുറിച്ചു. 

‘‘സാധാരണ അതിരാവിലെയുള്ള വിമാനയാത്രകൾ എനിക്ക് ഇഷ്ടമല്ല, പക്ഷേ ഇന്നത്തെ വിമാനയാത്രയെപ്പറ്റി ഞാൻ അങ്ങനെ പറയില്ല. കാരണം എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടുകാര്യങ്ങൾ ഇന്നത്തെ യാത്രയിൽ സംഭവിച്ചു. ഒന്ന് എനിക്ക് ഏറെ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരനെ കാണാൻ കഴിഞ്ഞു എന്നുള്ളതും മറ്റൊന്ന് മേഘങ്ങൾക്ക് മുകളിൽ നിന്നുള്ള മനോഹരമായ സൂര്യോദയം കാണാൻ കഴിഞ്ഞു എന്നുള്ളതുമാണ്. ഇത് രണ്ടും സംഭവിക്കുമ്പോൾ എന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്ന പാട്ടാണിത്.’’അഹാന കൃഷ്ണ കുറിച്ചു.

പൃഥ്വിരാജ്, രാജമൗലി ചിത്രത്തിൽ അഭിനയിക്കാൻ പുറപ്പെടുകയാണെന്ന് താരത്തിന്റെ അമ്മ മല്ലിക സുകുമാരൻ വെളിപ്പെടുത്തിയിരുന്നു.  പുതിയ ലുക്കിലുള്ള പൃഥ്വിരാജിനൊപ്പമാണ് അഹാന കൃഷ്ണ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

രാജമൗലിയുടെ ലൊക്കേഷനിലേക്കുള്ള യാത്രയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ‘എമ്പുരാൻ’ സിനിമയുടെ സെൻസർ ജോലികൾക്കായി പൃഥ്വി കുറച്ചുദിവസം കേരളത്തിനു പുറത്തായിരിക്കുമെന്നും അവിടെനിന്നും നേരിട്ട് രാജമൗലി ചിത്രത്തില്‍ ജോയിൻ ചെയ്യുമെന്നുമാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

English Summary:

Actress Ahaana Krishna shared her joy at unexpectedly meeting actor Prithviraj Sukumaran during a flight.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com