ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’യിലൂടെ മലയാളത്തിലേക്ക് മറ്റൊരു താരപുത്രി കൂടി എത്തുകയാണ്. ചിത്രത്തിലെ നായികമാരിൽ ഒരാളായി എത്തുന്നത് നന്ദ നിഷാന്ത് എന്ന പുതുമുഖമാണ്. പുതുമുഖമാണെങ്കിലും നന്ദയെ മലയാളികൾക്കു പറഞ്ഞാൽ അറിയും. നടൻ നിഷാന്ത് സാഗറിന്റെ മകളാണ് നന്ദ. അച്ഛന്റെ പാത പിൻതുടർന്ന് അഭിനയരംഗത്തേക്ക് എത്തുകയാണ് നന്ദയും.

nishanth-sagar-family

‘‘അച്ഛന്റെ സിനിമകളൊന്നും അങ്ങനെ കാണാറുണ്ടായിരുന്നില്ല എന്നതാണ് സത്യം. സിനിമയെ ഭയങ്കരമായി പിന്തുടരുന്ന ആളുമല്ല. ഡിഗ്രിയിൽ കറങ്ങിത്തിരിഞ്ഞ് അറിയാതെ വിഷ്വൽ കമ്യുണിക്കേഷനിൽ വന്നുപെട്ടു. അതൊരു ഫിലിം റിലേറ്റഡ് കോഴ്സ് ആണ്.

nanda-nishanth-nishanth-sagar-daughter5

അങ്ങനെ ഡ്രിഗ്രിക്കാണ് കൂടുതൽ സിനിമയെക്കുറിച്ച് പഠിക്കുന്നത്. സിനിമയുടെ ടെക്നിക്കൽ സൈഡ് അതുകൊണ്ട് കൂടുതൽ അറിയാൻ പറ്റി. സിനിമയിൽ അഭിനയിക്കുന്നതിൽ അച്ഛന് വലിയ സന്തോഷമുണ്ട്. ഓഡിഷനിലൂടെയാണ് ഈ ചിത്രത്തില്‍‍‍‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഒന്നിൽ നിന്നും ഞാനായി തന്നെ മുന്നോട്ടു വന്നതുകൊണ്ട് അച്ഛന്റെ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല.

nanda-nishanth-nishanth-sagar-daughter-43

ഈ സിനിമയിൽ അവസരം ലഭിക്കുകയാണെങ്കിൽ അതിലും മികച്ച അരങ്ങേറ്റം ഇല്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഖാലിദ് റഹ്മാന്‍ സിനിമയിലൂടെ സിനിമയിലെത്തുക എന്നത് വലിയ ഭാഗ്യം തന്നെയാണ്.’’–നന്ദ നിഷാന്ത് പറയുന്നു

നായകനായും സ്വഭാവനടനായും പ്രതിനായകനായും മലയാളത്തിൽ തിളങ്ങുന്ന നടനാണ് നിഷാന്ത് സാഗർ. ഏഴുനിലപ്പന്തൽ (1997) എന്ന ചിത്രത്തിലൂടെയായിരുന്നു നിഷാന്ത് സാഗറിന്റെ അരങ്ങേറ്റം. ലോഹിതദാസ് സംവിധാനം ചെയ്ത ‘ജോക്കറി’ൽ ദിലീപിനൊപ്പം അഭിനയിച്ചതോടെയാണ് നിഷാന്ത് സാഗർ ഏറെ ശ്രദ്ധ നേടിയത്.

2008ൽ, സണ്ണി ലിയോണിനൊപ്പം പൈറേറ്റ്സ് ബ്ലഡ് എന്ന ഒരു ഇൻഡോ-അമേരിക്കൻ സിനിമയിലും നിഷാന്ത് സാഗർ അഭിനയിച്ചിരുന്നു. തിളക്കം, ഫാന്റം, പുലിവാൽ കല്യാണം, രസികൻ, തിരക്കഥ, സ്വ ലേ, കാര്യസ്ഥൻ,അണ്ടർ വേൾഡ്, വൺ, ചതുരം, ആർഡിഎക്സ്, ടർബോ, അന്വേഷിപ്പിൻ കണ്ടെത്തും, രേഖാചിത്രം തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ നിഷാന്ത് സാഗർ വേഷമിട്ടിട്ടുണ്ട്.

English Summary:

Star Daughter Nanda Nishanth Makes Malayalam Debut in Khalid Rahman's 'Alappuzha Gymkhana'

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com