ഇനി ഗുഡ്ഡു പണ്ഡിറ്റിന്റെ കാലം; ‘മിർസാപൂർ സീസൺ 3’ ട്രെയിലർ

Mail This Article
ആമസോൺ പ്രൈം വെബ് സീരിസ് മിർസാപൂർ സീസൺ 3 ട്രെയിലർ എത്തി. ഗുര്‍മീത് സിങ്, ആനന്ദ് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ജനപ്രിയ പരമ്പര ജൂലൈ അഞ്ച് മുതല്‍ സ്ട്രീമിങ് ആരംഭിക്കും. അലി ഫസല്‍, പങ്കജ് ത്രിപാഠി, ശ്വേതാ ത്രിപാഠി, വിജയ് വര്‍മ, ഇഷാ തല്‍വാര്‍ എന്നിവരാണ് 'മിര്‍സാപൂര്‍ 3' യില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഗാങ്‌സ്റ്റര്‍ സീരീസാണ് മിര്‍സാപൂര്‍. അധികാരസ്ഥാനത്തേക്കുള്ള പോരാട്ടവും കുടിപ്പകയും പ്രതികാരവുമാണ് സീരിസിന്റെ പ്രമേയം.
2018 ലാണ് സീരീസിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. രണ്ട് വര്‍ഷത്തിന് ശേഷം 2020 ല്‍ സീരീസിന്റെ രണ്ടാംഭാഗം പുറത്തിറങ്ങി. എക്സല്‍ എന്‍റര്‍ടെയ്മെന്‍റാണ് ഈ സീരിസ് നിര്‍മിക്കുന്നത്.