മുഖം മറയ്ക്കാതെ നിറ ചിരിയുമായി ദീപിക ; ഛപാക്കിലെ ഗാനം
Mail This Article
ദീപിക പദുക്കോൺ നായികയായെത്തുന്ന ‘ഛപാക്’ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നോക് ജോക്’ എന്ന ഗാനമാണ് അണിയറക്കാർ റിലീസ് ചെയ്തത്. ഗുൽസാർ രചിച്ച വരികൾക്ക് ശങ്കർ സംഗീതം പകർന്നു. സിദ്ധാർഥ് മഹാദേവൻ ഗാനം ആലപിച്ചിരിക്കുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധി പേരാണ് ഗാനം കണ്ടത്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതം പറയുന്ന ചിത്രമാണ് ഛപാക്. സിനിമയിൽ ഗംഭീര മേക്ക് ഓവറുമായാണ് ദീപിക എത്തുന്നത്. മാൽതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ദീപികയുടെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കും ഇതെന്ന് ആരാധകർ പറയുന്നു.
മേഘ്ന ഗുൽസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറിനു മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഈ സിനിമയും കഥാപാത്രവും തന്നെ ഏറെ സ്വാധീനിച്ചു എന്ന് ദീപിക പറഞ്ഞു. മലയാളത്തിൽ ഇതേ പ്രമേയത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ഉയരെ’.