'ഈ കാലവും കടന്നുപോകും' കോവിഡിനെതിരെ സംഗീത ആല്‍ബവുമായി പി.ജെ. ജോസഫ്

Mail This Article
കോവിഡ് മഹാമാരിക്കാലത്ത് പ്രതീക്ഷയുടെ സന്ദേശം പകർന്ന് ആൽബം ഗാനവുമായി പി.ജെ. ജോസഫ്. ഈ കാലവും കടന്നു പോകും എന്ന ആൽബം തിരുവനന്തപുരത്ത് സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് റിലീസ് ചെയ്തത്.
പി.ജെ. ജോസഫ് ചെയർമാൻ ആയ ഗാന്ധിജി സ്റ്റഡീസ് സെന്ററാണ് സംഗീത ആൽബത്തിന്റെ അണിയറ പ്രവർത്തകർ. നാല് ഗാനങ്ങളുള്ള ആൽബത്തിൽ പി.ജെ.ജോസഫിനെക്കൂടാതെ വിധു പ്രതാപ് ഉൾപ്പെടെ അഞ്ചു ഗായകർ കൂടി പാടിയിട്ടുണ്ട്.
നിയമസഭാ മന്ദിരത്തിലെ മീഡിയ ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ സംഗീതസംവിധായകൻ രമേഷ് നാരായണൻ ആദ്യ കോപ്പി ഏറ്റുവാങ്ങി. ആർ.കെ ദാസ്, നെയ്യാറ്റിൻകര ബിജുകുമാർ എന്നിവർ രചിച്ച ഗാനങ്ങൾക്കു സംഗീതം പകർന്നത് എം.രാധാകൃഷ്ണൻ ആണ്.