പുറത്തിറങ്ങിയ അന്നു മുതൽ ട്രെൻഡിങ്ങിൽ; കോടിയിലധികം കാഴ്ചക്കാരെ നേടി 'എൻജോയ് എൻജാമി'
Mail This Article
സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്‍ നിര്‍മിച്ച് ധീയും അറിവും ചേർന്നാലപിച്ച റാപ് മ്യൂസിക് വിഡിയോ 'എൻജോയ് എൻജാമി' പ്രേക്ഷകശ്രദ്ധ നേടുന്നു. ധീയും അറിവും തന്നെയാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. എ.ആര്‍ റഹ്മാന്റെ മാജാ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തിറക്കിയത്. സ്വതന്ത്ര സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി എ.ആര്‍ റഹ്മാന്‍ അടുത്തിടെ ആരംഭിച്ച ചാനലാണിത്.
‘പൂര്‍വ്വികരിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നാം മറന്നുപോയ കാര്യങ്ങളുടെ ഒരു തിരിച്ചുവിളിക്കല്‍ ഇതെല്ലാമാണ് എന്‍ജോയ് എന്‍ജാമി’ എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വേറിട്ട ആശയവും ആവിഷ്കാരവും കൊണ്ടു ശ്രദ്ധേയമായ പാട്ട് ചുരുങ്ങിയ സമയത്തിനകം സമൂഹമാധ്യമലോകത്ത് തരംഗമായി മാറി. വരികളിലെ വ്യത്യസ്തതയ്ക്കു വലിയ പ്രശംസയാണു ലഭിക്കുന്നത്. അമിത് കൃഷ്ണൻ ആണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. പുറത്തിറങ്ങിയ അന്നു മുതൽ പാട്ട് ട്രെൻഡിങ്ങിലാണ്.