ADVERTISEMENT

വിവാഹജീവിതത്തിന്റെ ആദ്യ വർഷം അതികഠിനമായിരുന്നെന്നും പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രയാസമായിരുന്നെന്നും വെളിപ്പെടുത്തി കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ. തന്റെ മുൻകാല ജീവിതത്തിലെ തിക്താനുഭവങ്ങളും പങ്കാളിയിലുള്ള വിശ്വാസക്കുറവും ദാമ്പത്യജീവിതം ദുഷ്കരമാക്കിയതെന്ന് ഗായകൻ പറഞ്ഞു. അമേരിക്കൻ‍ മോഡൽ ഹെയ്‌ലി ബാൾഡ്‌വിനുമായി 2018ൽ ആയിരുന്നു ജസ്റ്റിൻ ബീബറിന്റെ വിവാഹം. 

 

വിവാഹം കഴിക്കുക, കുഞ്ഞുങ്ങൾക്കു ജന്മം നൽകുക എന്നതു മാത്രമായിരുന്നു ദാമ്പത്യത്തെക്കുറിച്ചുള്ള തന്റെ ചിന്ത എന്ന് ജസ്റ്റിൻ തുറന്നു സമ്മതിച്ചു. പങ്കാളിക്കൊപ്പമുള്ള ജീവിതത്തിൽ അംഗീകരിക്കാൻ പറ്റാത്ത പല കാര്യങ്ങളും ഉണ്ടായിരുന്നു എന്നും എന്നാൽ അക്കാര്യങ്ങളൊക്കെ വിസമ്മതിച്ചു മാറി നിൽക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി എന്നും ഗായകൻ പറഞ്ഞു.

 

യഥാർഥത്തിൽ ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന ആദ്യത്തെ ഒരു വർഷം താൻ കൂട്ടിലകപ്പെട്ടതു പോലെ ആയിരുന്നുവെന്നും എന്നാൽ ഇപ്പോഴുള്ള ജീവിതത്തിൽ ഏറെ പ്രതീക്ഷകളുണ്ടെന്നും ഭാര്യയ്ക്കൊപ്പം മനോഹരമായ ജീവിതം ആസ്വദിക്കുകയാണെന്നും ജസ്റ്റിൻ പറഞ്ഞു. മുൻപ് തനിക്കു പ്രതീക്ഷകൾ ഇല്ലായിരുന്നെന്നും ഗായകൻ വെളിപ്പെടുത്തി. ഇനിയും ദാമ്പത്യജീവിതത്തിൽ ദീർഘദൂരം മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നു എന്ന് ജസ്റ്റിൻ ബീബർ പറയുന്നു.

 

ജസ്റ്റിൻ ബീബറിനൊപ്പമുള്ള ജീവിതാനുഭവങ്ങൾ അടുത്തിടെ ഹെയ്‌ലി പങ്കുവച്ചിരുന്നു. ജസ്റ്റിനുമായി ഇടയ്ക്കൊക്കെ വഴക്കുകളും പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും അധികം നീണ്ടുപോകാറില്ലെന്ന് ഹെയ്‌ലി വെളിപ്പെടുത്തി. തങ്ങൾ രണ്ടുപേരും പരസ്പര വിശ്വാസത്തിന്റെ ബലത്തിലാണ് ബന്ധത്തിൽ ഉറച്ചു നിൽക്കുന്നതെന്നും അതൊരിക്കലും എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല എന്നും ഹെയ്‌ലി പറഞ്ഞു. എങ്കിലും ഒരുമിച്ചു നിൽക്കാൻ വേണ്ടി ആവശ്യമുള്ളതെല്ലാം തങ്ങൾ ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com