പാട്ടോണക്കാലവുമായി മനോരമ മ്യൂസിക്; ഗൃഹാതുരത്വത്തിന്റെ ഈണപ്പെയ്ത്ത്!

Mail This Article
ഓണം... മലയാളികളുടെ ഗൃഹാതുരത്വത്തെ ഇത്രയേറെ ഉണര്‍ത്തുന്ന മറ്റൊരു ആഘോഷം ഇല്ല എന്നു തന്നെ പറയാം. വിത്തും കൈക്കോട്ടും നെല്‍കൃഷിയും നേരിട്ടു പരിചയമില്ലാവര്‍ക്കു പോലും കാര്‍ഷിക സംസ്കൃതിയുടെ ഈ മഹോത്സവം ആഘോഷത്തിന്‍റെ അവസാന വാക്കാണ്. പൂവും പൂത്തുമ്പിയും പൂക്കളവും പുലികളിയും പൊലിപ്പിക്കുന്ന പൊന്നോണത്തിന് ഇക്കുറിയും പാട്ടുകളുടെ പകിട്ടുമായെത്തുകയാണ് മനോരമ മ്യൂസിക്.
പ്രഭാത് ചാവശ്ശേരിയുടെ ലളിതമായ വരികള്‍ക്ക് എ.കെ സാജന്‍ ഈണം പകര്‍ന്ന തുമ്പ നിലാവ് എന്ന ഗാനം ഉണ്ണി മേനോന്‍ അതിമനോഹരമായി ആലപിച്ചിരിക്കുന്നു. എത്രയോ മനോഹരമായ പാട്ടോര്‍മകളാണ് ഉണ്ണി മേനോന്‍റെ ശബ്ദം നമ്മുടെ മനസ്സിലേക്ക് എത്തിക്കുന്നത്! ഓണക്കാലത്ത് പഴയ തറവാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു പുതുതലമുറക്കാരനെയാണ് ഗാന ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മക്കുവിന്‍റെ തിരക്കഥയ്ക്ക് സംവിധാനവും ക്യാമറയും ചെയ്തത് ബോധി. എഡിറ്റിങ് സരിന്‍ രാമകൃഷ്ണന്‍
മധു ബാലകൃഷ്ണന്‍ ആലപിച്ച അത്തം പത്തിനോണം എന്ന ഗാനവും ഏറെ ഹൃദ്യമാണ്. വിഷ്ണുദാസ് മുതുമനയുടെ വരികള്‍. സംഗീതം മധു അഞ്ചല്‍.
വര്‍ണ നിലാ പൂമഴ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിബി വെളിയത്തുമാലില്‍, സംഗീത് കുര്യന്‍, ഡയസ് ജോസ്, ശാലിനി സിജോ, ബിനു നിജോ, ഏയ്ഞ്ചല്‍ സംഗീത് എന്നിവര്‍ ചേര്‍ന്നാണ്. വരികളും സംഗീതവും ഷിനോജ് മാത്യു. ക്യാമറ വിജു ആന്‍റണി. നഗരത്തിലെ ഓണാഘോഷമാണ് പ്രമേയം.
സി.പ്രസാദ് കുമാര്‍ എഴുതിയ ആവണി മാസം എന്ന സുന്ദരമായ ഓണപ്പാട്ടിന് ഈണമിട്ട് പാടിയത് അനു വി കടമ്മനിട്ടയാണ്. ചുണ്ടന്‍ വള്ളങ്ങളും പുലികളിയും ഒക്കെയുള്ള പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ ജോസഫ് മെഴുമേലിയുടെ ക്യാമറ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.