ADVERTISEMENT

നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ജവാൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗാനം ആസ്വാദകരെ നേടുന്നു. ‘കണ്ണു കുഴഞ്ഞേ നിന്നു മറിഞ്ഞേ’ എന്നു തുടങ്ങുന്ന പാട്ടിന് സുഹൈൽ കോയയാണ് വരികൾ കുറിച്ചത്. സാം തോമസ്, അഖില ഗ്രേസ് ജേക്കബ്, എൽസ ബിനോയ് എന്നിവർ ചേർന്നു പാട്ടിനു വേണ്ടി റാപ് വരികളെഴുതി. മത്തായി സുനിൽ, ലുക്മാൻ, ജോണി ആന്റണി എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. റിജോ ജോസഫ് ഈണമൊരുക്കി. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളറിയിക്കുന്നത്.

 

ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘കൊറോണ ജവാൻ’. ജെയിംസ് & ജെറോം പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്ന് ചിത്രം നിർമിക്കുന്നു. മുഴുനീള കോമഡി എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്.

 

ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജെനീഷ് ജയാനന്ദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിബിന്‍ അശോക് ആണ് പശ്ചാത്തലസംഗീതമൊരുക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com